ന്യൂനപക്ഷം; ബംഗ്ലാദേശിൽ ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളിൽ സ്വരം കടുപ്പിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ വീണ്ടും ആവർത്തിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിൽ ഇടക്കാല സർക്കാരിന് ബാധ്യതയുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. മാദ്ധ്യമങ്ങൾ വിഷയം ഊതിവീർപ്പിക്കുന്നകായി പറയാനാകില്ലെന്ന് തൂണ്ടിക്കാട്ടിയ ഇന്ത്യ ആക്രമണങ്ങൾ കൂടുന്നത് ആശങ്കാജനകമാണെന്നും ഇന്ത്യ വ്യക്തമാക്കി.
അതേസമയം ഇസ്‌കോണിനെതിരെ കൂടുതൽ നടപടികൾ എടുത്തിരിക്കുകയാണ് ബംഗ്ലാദേശ്. ചിന്മയ് കൃഷ്ണദാസ് അടക്കം 17 ഹിന്ദുനേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ബംഗ്ലാദേശ് ഫിനാഷ്യൽ ഇന്റലിജൻസ് യൂണിറ്റിന്റേതാണ് നടപടി. മുഴുവൻ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ പരിശോധിക്കാനും തീരുമാനമായി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തിയിരുന്നു. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ ആക്രമിക്കപ്പെടരുതെന്ന് ബംഗ്ലാദേശിനോടാവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ബംഗ്ലാദേശിലെ സാഹചര്യത്തിൽ ഇടപെട്ടതായി വിദേശകാര്യമന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമം ഉണ്ടാകരുതെന്നും ആരാധനാലയങ്ങൾ സംരക്ഷിക്കണമെന്നും ബംഗ്ലാദേശ് സർക്കാരിനോടാവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Discussion about this post