ജെകെ റൗളിംഗ് എഴുതിയ ഹാരി പോട്ടർ എന്ന മാന്ത്രികനോവലിനെ കുറിച്ച് കേൾക്കാത്തവർ ആരുമുണ്ടാവില്ല. ഈ പുസ്തകംങ്ങള്‍ കുട്ടികളുടെ മാത്രമല്ല എല്ലാ പ്രായത്തിൽ പെട്ടവരുടെയും ഇഷ്ടപുസ്തകങ്ങളിൽ പെട്ടവയാണ്. ഇപ്പോഴിതാ, ‘ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്‌സ് സ്റ്റോണി’ൻ്റെ ആദ്യ പതിപ്പുകളിൽ ഒന്ന് ലേലത്തിന് വിറ്റതാണ് ചർച്ചയാവുന്നത്. 36,000 പൗണ്ടിന് അതായത് 38 ലക്ഷത്തിലധികം രൂപയ്ക്കാണ് ee നോവല്‍ ലേലത്തിൽ വിറ്റത്.
1997 -ൽ വെറും 10 പൗണ്ടിന് അതായത് ഏകദേശം 1,068 രൂപ മാത്രം കൊടുത്ത് വാങ്ങിയ പുസ്തകമാണ് ഇപ്പോൾ ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റു പോയിരിക്കുന്നത്. ബുധനാഴ്ച സ്റ്റാഫോർഡ്ഷെയറിലെ ലിച്ച്ഫീൽഡിലാണ് ലേലം നടന്നത്.
വാങ്ങുന്നയാളുടെ പ്രീമിയം ഉൾപ്പടെ ഏകദേശം 50 ലക്ഷത്തിനാണ് ലേലം അവസാനിച്ചത്. ഹാരി പോട്ടർ സീരീസുകളില്‍ ആദ്യസമയത്ത് അച്ചടിച്ച 500 ഹാർഡ്ബാക്ക് കോപ്പികളിൽ ഒന്നാണ് ഇപ്പോൾ ലേലത്തില്‍ വിറ്റത്. അതാണ് ഈ പുസ്തകത്തെ ഇത്രയേറെ അമൂല്യമായി മാറ്റിയത്.
സ്ട്രാറ്റ്ഫോർഡ്-ഓൺ-അവോണിൽ നിന്ന് ക്രിസ്റ്റീൻ മക്കല്ലോക്കാണ് അന്ന് തന്റെ മകൻ ആദമിന് വേണ്ടി ഈ പുസ്തകം വാങ്ങിയത്.
Discussion about this post