ബെംഗളൂരു : ബെംഗളൂരു ഇന്ദിര നഗറിൽ വ്ലോഗറായ അസമീസ് യുവതി മായ കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. കണ്ണൂർ സ്വദേശിയായ ആരവ് ഹനോയ് ആണ് അറസ്റ്റിലായത്. ബെംഗളുരുവിലെ ദേവനഹള്ളിയിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
കൊലപാതകം നടത്തിയ ശേഷം ആരവ് ഉത്തരേന്ത്യയിലേക്ക് പോയതായി അന്വേഷണസംഘം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മായയുടെ കൊലപാതകത്തിന് ശേഷം ആരവ് വാരാണസി വരെ പോയിരുന്നു. എന്നാൽ പിന്നീട് ബംഗളൂരുവിലേക്ക് തന്നെ മടങ്ങി വരികയായിരുന്നു. പകയെ തുടർന്നാണ് മായയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട മായയുമായി നിരന്തരം വഴക്കുണ്ടാകാൻ ആരംഭിച്ചതോടെയാണ് പക തോന്നുന്നതും കൊലപ്പെടുത്തിയതും.
കണ്ണൂർ തോട്ടട സ്വദേശിയാണ് ആരവ്. ജോലി അന്വേഷിച്ചാണ് ഇയാൾ ബെംഗളുരുവിൽ എത്തിയിരുന്നത്. ആറുമാസങ്ങൾക്ക് മുൻപാണ് ഡേറ്റിംഗ് ആപ്പ് വഴി അസം സ്വദേശിനിയായ മായയെ പരിചയപ്പെടുന്നത്. ഓൺലൈൻ ഡെലിവറി ആപ്പ് ആയ സെപ്റ്റോവഴിയാണ് ആരവ് മായയെ കൊല്ലാൻ കയർ വാങ്ങിയത്. പിന്നീട് കത്തി ഉപയോഗിച്ച് നിരവധി തവണ മായയുടെ ശരീരത്തിൽ ഇയാൾ കുത്തി. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായിരുന്നത്. മായയുടെ മരണശേഷവും രണ്ടുദിവസത്തോളം ആരവ് മൃതദേഹത്തിനൊപ്പം ചെലവഴിച്ചിരുന്നു.
Discussion about this post