ന്യൂഡൽഹി:നിലവിൽ മുന്നോട്ട് പോകുന്ന തരത്തിലുള്ള സുസ്ഥിരമായ വളർച്ചയാണ് കാഴ്ച വെക്കുന്നതെങ്കിൽ അടുത്ത് തന്നെ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര നാണ്യനിധി. എന്നാൽ വളരെ അധികമൊന്നും കാത്തിരിക്കേണ്ട 2025-ൽ തന്നെ ഇത് സംഭവിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രവചിക്കുന്നു. ജപ്പാൻ്റെ 4.31 ട്രില്യൺ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം അപ്പോഴേക്കും 4.34 ട്രില്യൺ ഡോളറായിരിക്കുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി കണക്കാക്കുന്നത്.
എന്നാൽ ഇതിന് കുതിപ്പേകുന്നത് ഇന്ത്യയുടെ സവിശേഷമായ അഞ്ച് കരുത്തുകളാണ്. അവ ഏതെന്ന് നോക്കാം.
01. തന്ത്രപ്രധാനമായ സർക്കാർ നിക്ഷേപങ്ങൾ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യൻ സർക്കാർ, സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസനത്തിനും പൊതു നിക്ഷേപത്തിനും മുൻഗണന നൽകി.
നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്‌ലൈൻ, ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ) കാമ്പെയ്ൻ തുടങ്ങിയ സംരംഭങ്ങൾ ഗതാഗതം, ഊർജം, ഉൽപ്പാദനം തുടങ്ങിയ മേഖലകളിൽ ഗണ്യമായ നിക്ഷേപം ആകർഷിച്ചു. ഇത് ആഭ്യന്തര ഡിമാൻഡും വ്യവസായങ്ങളും ഉയർത്തി.
02. ഇന്ത്യക്ക് അനുകൂലമായ ഭൗമരാഷ്ട്രീയ ഷിഫ്റ്റുകൾ: വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, പ്രത്യേകിച്ച് ചൈനയുമായി ബന്ധപ്പെട്ടിട്ടുള്ളവ , ബഹുരാഷ്ട്ര കുത്തകകളെ അവരുടെ വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കാൻ പ്രേരിപ്പിച്ചു. ഇത് ഇന്ത്യയിലേക്ക് നിക്ഷേപങ്ങൾ പ്രവഹിക്കാൻ കാരണമായി.
രാഷ്ട്രീയ സ്ഥിരതയും ഒരു വലിയ, വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയും വാഗ്ദാനം ഭാരതത്തിന്റെ ശക്തിയാണ് . ഇതും നേരിട്ടുള്ള വിദേശ നിക്ഷേപം വർധിക്കാൻ കാരണമായി
03.ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ആഗോള നിക്ഷേപരുടെ ഇടയിൽ വർധിച്ചു വരുന്ന ആകർഷണം: ഇന്ത്യയുടെ സാമ്പത്തിക വിപണികൾ ആഗോള നിക്ഷേപകർക്ക് കൂടുതൽ ആകർഷകമായിരിക്കുന്നു. ഓഹരി വിപണിയിൽ ഗണ്യമായ വളർച്ചയും വിദേശ നിക്ഷേപകരുടെ ഒഴുക്കും ഇന്ത്യയിലേക്ക് ഉണ്ടായിട്ടുണ്ട്.
ജെപി മോർഗൻ എമർജിംഗ് മാർക്കറ്റ് സൂചിക ഉൾപ്പെടെയുള്ള ആഗോള സൂചികകളിൽ ഇന്ത്യൻ സർക്കാർ ബോണ്ടുകൾ ഉൾപ്പെടുത്തിയത് മൂലധന ഒഴുക്ക് വർധിപ്പിക്കുകയും ധനക്കമ്മി കുറയ്ക്കുകയും സാമ്പത്തിക വിപുലീകരണത്തിന് കാരണമാവുകയും ചെയ്തു.
04.അനുകൂലമായ ജനസംഖ്യ: സാമ്പത്തിക ഉൽപ്പാദനക്ഷമതയെയും ഉപഭോക്തൃ ആവശ്യത്തെയും പിന്തുണയ്‌ക്കുന്ന വർദ്ധിച്ചുവരുന്ന തൊഴിൽ സേനയ്‌ക്കൊപ്പം, ഇന്ത്യയിലെ യുവജനങ്ങൾ നമ്മുടെ രാജ്യത്തിന് വലിയ ഒരു മുതൽക്കൂട്ടാണ്. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനയിലെയും ജപ്പാനിലെയും ജനങ്ങളുടെ ശരാശിരി പ്രായം അവർക്ക് ഒരു വെല്ലുവിളിയാണ്.
05. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി എന്നത് നമ്മുടെ വളർച്ച നമ്മുടെ ആഭ്യന്തര ഡിമാൻഡ് അടിസ്ഥാനമാക്കിയിട്ടുള്ളതാണ് എന്നതാണ് : ഇന്ത്യയുടെ ആഭ്യന്തര ഡിമാൻഡിൻ്റെ ശക്തി
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ മുകളിലേക്കുള്ള വളർച്ചയുടെ പാതയിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അതെ സമയം ചൈനയുടെയും ജപ്പാന്റെയും സമ്പദ് വ്യവസ്ഥകൾ നിലനിൽക്കുന്നത് കയറ്റുമതി അടിസ്ഥാനപ്പെടുത്തിയാണ്. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്ക് വലിയ സ്ഥിരത തന്നെയാണ് നൽകുന്നത്.
Discussion about this post