ഗാന്ധിനഗർ : മകളെ പിതാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വീട്ടുജോലി ചെയ്യാൻ പറഞ്ഞത് മകൾ അനുസരിക്കാതിരുന്നതിനെ തുടർന്നായിരുന്നു സംഭവം. പറഞ്ഞത് അനുസരിക്കാതെ മകൾ ഫോണിൽ മുഴുകിയിരിക്കുന്നത് കണ്ട പിതാവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം നടന്നത്.
പെൺകുട്ടിയുടെ അമ്മ ഗീതാബെൻ പാർമർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സൂറത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായ 40കാരനാണ് 18കാരിയായ മകളെ പ്രഷർ കുക്കറിന് അടിച്ച് കൊലപ്പെടുത്തിയത്. ഹെതാലി എന്ന 18കാരിയാണ് മരിച്ചത്. ജോലിക്ക് പോയിരുന്ന അമ്മ തിരിച്ചു വന്നപ്പോഴാണ് മകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയുടെ പിതാവ് മുകേഷ് പാർമർ രോഗബാധിതനായിരുന്നതിനെ തുടർന്ന് ഏതാനും നാളുകളായി ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഇയാളുടെ ഭാര്യ ഗീത അടുത്തുള്ള ഒരു മാളിൽ ജോലി ചെയ്തായിരുന്നു വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്. അമ്മ ജോലിക്ക് പോകുന്ന സമയത്ത് മകളോട് ചില വീട്ടുജോലികൾ ചെയ്യാനായി പറഞ്ഞേൽപ്പിച്ചിരുന്നു. എന്നാൽ സമയം കടന്നു പോയിട്ടും പെൺകുട്ടി ജോലികൾ ഒന്നും ചെയ്യാതെ ഫോണിൽ മുഴുകിയിരിക്കുന്നത് കണ്ടതോടെയാണ് കുപിതനായ പിതാവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ചത്.
Discussion about this post