ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി വേദിയുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ നീങ്ങിയതിനെ തുടർന്ന് കുടുക്കിലായി പാകിസ്താൻ. ഐസിസി ചാമ്പ്യൻസ് ട്രോഫി വേദിയുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ ഇന്ത്യൻ നിലപാടിന് പിന്തുണയേറുകയാണ് . മത്സരങ്ങൾ കളിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടുവെച്ച ഹൈബ്രിഡ് മാതൃക പ്രയോഗികമെന്ന് ബോർഡ് അംഗങ്ങൾ നിലപാടെടുത്തതായാണ് സൂചന. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടത്തുന്നതിനോട് ബോർഡ് അംഗങ്ങൾ യോജിപ്പ് പ്രകടിപ്പിച്ചതോടെ ഐസിസിയിൽ പാകിസ്ഥാൻ ഒറ്റപ്പെട്ട നിലയിലാണ്.
പാകിസ്താനോട് നിലപാട് അറിയിക്കാൻ ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വഴങ്ങിയില്ലെങ്കിൽ ടൂർണമെന്റ് പാകിസ്ഥാനിൽ നിന്ന് മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഐസിസി പരിഗണിച്ചേക്കും. ഇന്ത്യയെ പുറത്താക്കാൻ ശ്രമിച്ച് ഒടുവിൽ സ്വയം പുറത്ത് പോകേണ്ടി വരുന്ന ഗതികേടിലാണ് പാകിസ്താൻ.
പാകിസ്ഥാനിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. എന്നാൽ, രാഷ്ട്രീയ, സുരക്ഷാ കാരണങ്ങളാൽ പാകിസ്താനിൽ ടൂർണമെന്റ് കളിക്കാൻ ഇന്ത്യ തയ്യാറല്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി പാകിസ്താനിലേക്ക് പോകാൻ ഇന്ത്യ തയ്യാറല്ലെന്ന് ഈ മാസം 9ന് തന്നെ കേന്ദ്രസർക്കാർ നിലപാടെടുത്തിരിന്നു.
Discussion about this post