ധാക്ക: ബംഗ്ലാദേശിലെ മിര്‍പ്പൂരില്‍ ആരംഭിച്ച ഏഷ്യാകപ്പ് ട്വന്റി 20 ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വിജയം. 45 റണ്‍സിനാണ് ഇന്ത്യന്‍ ജയം. ബൗളിംഗ് മികവില്‍ ഇന്ത്യയെ 166 റണ്‍സില്‍ ഒതുക്കാനായെങ്കിലും ബാറ്റിംഗില്‍ തകര്‍ന്ന ബംഗ്ലാദേശ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
83 റണ്‍സുമായി ഇന്ത്യയെ കരകയറ്റിയ രോഹിത് ശര്‍മ്മയാണ് കളിയിലെ താരം. ആശിഷ് നെഹ്‌റ മൂന്നുവിക്കറ്റുമായി മികച്ച പ്രകടനം കാഴ്ചവച്ചു. ജസ്പ്രീത് ബുംറ, ഹര്‍ദ്ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിതിന്റെ കരുത്തില്‍ 166 റണ്‍സ് നേടുകയായിരുന്നു. ഹര്‍ദ്ദിക് പാണ്ഡ്യ(31)? മാത്രമാണ് ശര്‍മ്മയ്‌ക്കൊപ്പം അല്‍പ്പനേരം പിടിച്ചുനിന്നത്. 15 റണ്‍സെടുത്ത യുവരാജ് അന്താരാഷ്ട്ര ട്വന്റി 20ല്‍ 1000 റണ്‍സ് തികച്ചതിനും മിര്‍പൂര്‍ ഷെരീ ബംഗ്ലാ ദേശീയ സ്റ്റേഡിയം വേദിയായി. 44 റണ്‍സെടുത്ത സാബിര്‍ റഹ്മാന്‍ മാത്രമാണ് ബംഗ്ലാദേശ് പക്ഷത്ത് ചെറുത്തുനില്‍പ്പ് നടത്തിയത്. മറ്റാര്‍ക്കും 20 റണ്‍സിനപ്പുറമെത്താനായില്ല.
Discussion about this post