കൊൽക്കത്ത: ബംഗ്ലാദേശിലെ ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട രോഗികളെ ചികിത്സിക്കില്ലെന്ന നിലപാടുമായി കൊൽക്കത്തയിലെ ആശുപത്രി. മണികട്‌ലയിലെ ജെഎൻ റായ് ആശുപത്രിയാണ് ബംഗ്ലാദേശിൽ നിന്നുള്ളവരെ ചികിത്സയിക്കില്ലെന്ന് അറിയിച്ചത്. ഹിന്ദുക്കൾക്ക് നേരെ ആക്രമണം നടത്തുകയും ത്രിവർണ പതാകയെ അപമാനിക്കുകയും ചെയത പശ്ചാത്തലത്തിലാണ് ആശുപത്രിയുടെ നടപടി. ഇത് സംബന്ധിച്ച് ആശുപത്രി അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവിൽ ബംഗ്ലാദേശിൽ മതതീവ്രവാദികൾ ഹിന്ദു വിഭാഗങ്ങൾക്ക് നേരെ അതിരൂക്ഷമായ ആക്രമണം ആണ് നടത്തുന്നത്. നാലോളം ക്ഷേത്രങ്ങൾ അക്രമികൾ തകർത്തിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾക്കിടെ അക്രമികൾ ഇന്ത്യയുടെ ദേശീയ പതാക അപമാനിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബംഗ്ലാദേശിലെ രോഗികളെ ചികിത്സിക്കില്ലെന്ന് ആശുപത്രി വ്യക്തമാക്കിയത്.
ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ഇനി ആശുപത്രിയിൽ പ്രവേശിപ്പിക്കില്ലെന്ന് ജെ ആഎൻ റായ് ആശുപത്രിയിലെ ജീവനക്കാരൻ ആയ സുബ്രനാശു ഭക്ത് പറഞ്ഞു. ത്രിവർണപതാകയെ അപമാനിച്ചതിലൂടെ ഇന്ത്യയെ ആണ് അവർ അവഹേളിച്ചിരിക്കുന്നത്. അത് സഹിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
ബംഗ്ലാദേശികളായ ആളുകളെ ഇനി മുതൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ചികിത്സിക്കുകയോ ചെയ്യില്ല. ബംഗ്ലാദേശികൾക്ക് സ്വാതന്ത്ര്യം ലഭിക്കാൻ ഏറ്റവും കൂടുതൽ സഹായിച്ചത് ഇന്ത്യയാണ്. എന്നാൽ അവർ ഇത് വിസ്മരിക്കുന്നു. ഇന്ത്യ വിരുദ്ധ മനോഭാവം ആണ് അവർക്കുള്ളത്. തങ്ങളുടെ നിലപാട് തന്നെ തന്നെ സംസ്ഥാനത്തെ എല്ലാ ആശുപത്രികളും സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും പിന്തുണ വേണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post