ന്യൂഡൽഹി: ഇന്ത്യൻ കായിക വ്യവസായം 2020-ൽ 27 ബില്യൺ ഡോളറിൽ നിന്ന് 2027-ഓടെ 100 ബില്യൺ ഡോളറിലെത്തുമെന്ന്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി യും നാൻഗിയ എൻ എക്സ് ടി യും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇന്ത്യൻ സ്പോർട്സിന് ഉണ്ടാകാൻ പോകുന്ന കുതിപ്പിനെ കുറിച്ച് വിവരിച്ചിരിക്കുന്നത്.
സ്‌പോർട്‌സ് ലീഗുകളുടെ വാണിജ്യവൽക്കരണം, സാങ്കേതിക മുന്നേറ്റം, വൈവിധ്യമാർന്ന കായിക മേഖലകളിൽ വർദ്ധിച്ചുവരുന്ന ഊന്നൽ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളാണ് ഈ പരിവർത്തനത്തിന് കാരണമാകുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
സ്‌പോർട്‌സ് ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, മാധ്യമ അവകാശങ്ങൾ തുടങ്ങിയ മേഖലകൾ ഈ വളർച്ചയിൽ കാര്യമായ പങ്കുവഹിക്കുന്നു, സ്‌പോർട്‌സ് മീഡിയ വിപണി മാത്രം 2020-ൽ 1 ബില്യൺ ഡോളറിൽ നിന്ന് 2027-ഓടെ 13.4 ബില്യൺ ഡോളറായി വളരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
2023ലെ ഏഷ്യൻ ഗെയിംസിലും 2024ലെ പാരീസ് ഒളിമ്പിക്‌സിലും ഇന്ത്യൻ അത്‌ലറ്റുകളുടെ നാഴികക്കല്ലായ നേട്ടങ്ങൾ ആഗോളതലത്തിൽ രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന മത്സരശേഷിയെ എടുത്തുകാണിച്ചിട്ടുണ്ടെന്നും. ഇതും കുതിപ്പിന് കാരണമാകുമെന്ന് റിപ്പോർട്ട് എടുത്തു കാണിക്കുന്നുണ്ട്.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICCI) ഇന്ത്യയിലെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന, വ്യവസായ നേതൃത്വത്തിലുള്ള സംഘടനയാണ്. 1927-ൽ ഘനശ്യാം ദാസ് ബിർള സ്ഥാപിച്ച FICCI യുടെ ആസ്ഥാനം ന്യൂഡൽഹിയിലാണ്.
Discussion about this post