വാഷിംഗ്‌ടൺ: ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ (എഫ്ബിഐ) അടുത്ത ഡയറക്ടറായി നിയുക്ത വിശ്വസ്തനായ കാഷ് പട്ടേലിനെ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഡീപ് സ്റ്റേറ്റ് എന്നറിയപ്പെടുന്ന സമാന്തര ഭരണകൂടത്തിന്റെ നിശിത വിമർശകനാണ് കാഷ് പട്ടേൽ.പ്രസിഡൻ്റിൻ്റെ അജണ്ടയെ ദുർബലപ്പെടുത്തുന്ന എഫ്ബിഐയുടെയും മറ്റ് സർക്കാർ ഏജൻസികളെയും പട്ടേൽ വിമർശിക്കാറുണ്ടായിരുന്നു.
1980 ഫെബ്രുവരി 25 ന് ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിൽ ഗുജറാത്തി ഇന്ത്യൻ മാതാപിതാക്കൾക്ക് ജനിച്ച കാഷ് പട്ടേൽ റിച്ച്മണ്ട് സർവകലാശാലയിൽ നിന്ന് ബിരുദം നേടി, പിന്നീട് പേസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ നിന്ന് ജൂറിസ് ഡോക്ടറും നേടി.
പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ചുള്ള 2016 ൽ എഫ് ബി ഐ അന്വേഷണം നടത്തിയിരുന്നു. ഇത് എഫ്ബിഐ കൈകാര്യം ചെയ്ത രീതിയെ സംബന്ധിച്ച അന്വേഷണത്തിന് നേതൃത്വം നൽകുന്നതിലെ നിർണായക പങ്കാണ് പട്ടേലിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തത്.
അന്വേഷണത്തിൽ അദ്ദേഹത്തിൻ്റെ പങ്കാളിത്തം ട്രംപിൻ്റെ ശക്തനായ പിന്തുണക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ പ്രശസ്തിക്ക് ആക്കം കൂട്ടി, പ്രത്യേകിച്ചും എഫ്ബിഐയുടെ നടപടികളെ വെല്ലുവിളിക്കാൻ വരെ അദ്ദേഹം ശ്രമിച്ചിരുന്നു . ട്രംപിൻ്റെ ആദ്യ ഇംപീച്ച്‌മെൻ സമയത്ത് ഏജൻസിയെക്കുറിച്ചുള്ള പട്ടേലിൻ്റെ വിമർശനം പുതിയ തലങ്ങളിലേക്കെത്തിയിരിന്നു.
“നമ്മുടെ ഭരണഘടനാ റിപ്പബ്ലിക്കിനെ തകർക്കുന്ന സർക്കാരിലെ ആളുകളെ നാം തിരിച്ചറിയണം,” പട്ടേൽ ജൂലൈയിൽ കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ പറഞ്ഞു.
2023-ലെ ഒരു അഭിമുഖത്തിൽ, എഫ്ബിഐയുടെ ഇൻ്റലിജൻസ് ശേഖരണ റോളിൽ നിന്ന് നീക്കം ചെയ്യണമെന്നും എഫ്ബിഐയുടെ ആസ്ഥാനമായ ഹൂവർ ബിൽഡിംഗ് അടച്ചുപൂട്ടി “ഡീപ് സ്റ്റേറ്റിൻ്റെ മ്യൂസിയം” ആക്കി മാറ്റണമെന്നും അദ്ദേഹം വാദിച്ചിരുന്നു . എഫ്ബിഐയെ പുനഃസംഘടിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ നിർദ്ദേശം അഴിമതി നിറഞ്ഞ അമേരിക്കൻ സംവിധാനങ്ങൾ തകർക്കാനുള്ള അദ്ദേഹത്തിൻ്റെ അജണ്ടയുടെ ഭാഗമാണ്.
Discussion about this post