പലപ്രശസ്തരുടെയും പേരുകള്‍ നവജാതശിശുക്കള്‍ക്ക് ഇടുന്നത് പതിവായ കാര്യമാണ്. നല്ല അര്‍ത്ഥമുള്ളതും മതപരമായ പ്രാധാന്യമുള്ളമുള്ളതുമായ പേരുകളും ആളുകള്‍ കുഞ്ഞുങ്ങള്‍ക്ക് ഇടാറുണ്ട്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ഇടാന്‍ പാടില്ലാത്ത, ലോകരാജ്യങ്ങള്‍ നിരോധിച്ച പേരുകള്‍ ഏതൊക്കെയെന്ന് നോക്കാം..
അഡോള്‍ഫ് ഹിറ്റ്‌ലര്‍
ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലറുടെ ഈ പേര് നവജാതശിശുക്കള്‍ക്ക് ഇടുന്നത് ജര്‍മ്മനി മലേഷ്യ മെക്‌സികോ എന്നീ രാജ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്.
അനുമ
ജപ്പാനിലാണ് ഈ പേരിന് വിലക്കുള്ളത്. അനുമ എന്നാല്‍ ജാപ്പനീസ് ഭാഷയില്‍ പിശാച് അല്ലെങ്കില്‍ പൈശാചികമായത് എന്നാണ് അര്‍ത്ഥം. കൂടാതെ ജപ്പാന്‍കാര്‍ പല വിചിത്രവിശ്വാസങ്ങളും പിന്തുടരുന്നവരാണ്. അല്‍പ്പം മോശമെന്ന് തോന്നുന്ന പേര് പോലും അവര്‍ കുട്ടികള്‍ക്ക് ഇടാറില്ല.
അനല്‍
ന്യൂസിലന്‍ഡിലാണ് ഈ പേരിന് നിരോധനമുള്ളത്.
ചൗ റ്റൗ
ദുര്‍ഗന്ധമുള്ള തല എന്ന് അര്‍ത്ഥം വരുന്നഈ പേരിന് മലേഷ്യയില്‍ വിലക്കുണ്ട്. ഈ പേരിടാന്‍ പാടില്ലെന്ന് നിര്‍ദ്ദേശവുമുണ്ട്.
അമീര്‍
സൗദി അറേബ്യയിലാണ് ഈ പേരിടുന്നതിന് വിലക്കുള്ളത്. മോശം പേരായത് കൊണ്ടല്ല എന്നതാണ് സത്യം. അത് രാജകുടുംബവും രാജകീയതയുമായി ബന്ധപ്പെട്ട നാമമായതിനാല്‍ ഇടാന്‍ പാടില്ലെന്നാണ് നിയമം.
സയനൈഡ്
മാരകമായ വിഷത്തിന്റെ പേരായതിനാല്‍ ഇതിന് ബ്രിട്ടനില്‍ നിരോധനമുണ്ട്.
Discussion about this post