ഒരു കുടുംബാംഗത്തിന്റെ മരണത്തിന് ശേഷം അവരുടെ തിരിച്ചറിയല്‍, ഔദ്യോഗിക രേഖകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. ആധാര്‍, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ എന്താണ് ചെയ്യേണ്ടത് എന്നുനോക്കാം.
ഈ രേഖകള്‍ സമര്‍പ്പിക്കാത്തതിന് നിയമപരമായ പിഴയില്ലെങ്കിലും. ഇവ പിന്നീട് തെറ്റായ രീതിയില്‍ പലരും ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ് അതിനാല്‍ വളരെ സൂക്ഷിച്ച് വേണം ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍.
ആധാര്‍ കാര്‍ഡ്
എല്‍പിജി സബ്സിഡികള്‍, സ്‌കോളര്‍ഷിപ്പുകള്‍, ഇപിഎഫ് അക്കൗണ്ടുകള്‍ തുടങ്ങിയ പ്രധാന സേവനങ്ങളുമായി പലപ്പോഴും ലിങ്ക് ചെയ്തിരിക്കുന്ന രേഖയാണ് ആധാര്‍ കാര്‍ഡ്. എന്നാല്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സംസ്ഥാന മരണ രജിസ്ട്രികളുമായി ബന്ധിപ്പിച്ചിട്ടില്ല, മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധവുമല്ല. അതിനാല്‍, മരിച്ച വ്യക്തിയുടെ നിയമപരമായ അവകാശികള്‍ക്ക് യുഐഡിഎഐ വെബ്‌സൈറ്റ് വഴി ബയോമെട്രിക്‌സ് ലോക്ക് ചെയ്യാം.
മരണശേഷം വോട്ടര്‍ ഐഡി കാര്‍ഡ് എങ്ങനെ സറണ്ടര്‍ ചെയ്യാം
1960 ലെ രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്സ് റൂള്‍സ് പ്രകാരം മരണപ്പെട്ട വ്യക്തിയുടെ വോട്ടര്‍ ഐഡി റദ്ദാക്കാവുന്നതാണ്. മരണപ്പെട്ട വ്യക്തിയുടെ വോട്ടര്‍ ഐഡി കാര്‍ഡ് റദ്ദാക്കുന്നതിന്, നിയമപരമായ അവകാശികള്‍ പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസ് സന്ദര്‍ശിച്ച് മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ഫോം 7 സമര്‍പ്പിക്കണം.
ഡ്രൈവിംഗ് ലൈസന്‍സ്
മരണപ്പെട്ട വ്യക്തിയുടെ ലൈസന്‍സ് സമര്‍പ്പിക്കുന്നതിന് കേന്ദ്ര വ്യവസ്ഥകളൊന്നും ഇല്ലെങ്കിലും, നിയമപരമായ അവകാശികള്‍ക്ക് നിര്‍ദ്ദിഷ്ട നടപടിക്രമങ്ങള്‍ക്കായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുമായി (ആര്‍ടിഒ) ബന്ധപ്പെടാവുന്നതാണ്.
പാന്‍ കാര്‍ഡ്
ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനും മറ്റ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ണായകമായ പാന്‍ കാര്‍ഡ്, എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നതുവരെ നിലനിര്‍ത്തണം. ഇവയില്‍ പൊതുവെ ഐടിആര്‍ ഫയല്‍ ചെയ്യല്‍, അക്കൗണ്ടുകള്‍ അടയ്ക്കല്‍, അല്ലെങ്കില്‍ റീഫണ്ടുകള്‍ ക്ലെയിം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നു. ആദായനികുതി വകുപ്പിന് നിലവിലെ മൂല്യനിര്‍ണ്ണയ വര്‍ഷം മുതല്‍ നാല് വര്‍ഷം വരെ മൂല്യനിര്‍ണയം പുനരാരംഭിക്കാനാകും.
നിയമപരമായ അവകാശികള്‍ക്ക് മരണപ്പെട്ടയാളുടെ പാന്‍ കാര്‍ഡ് അസെസിംഗ് ഓഫീസര്‍ക്ക് (എഒ) ഒരു അപേക്ഷ എഴുതി സമര്‍പ്പിക്കാം. മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പിനൊപ്പം, നിയമപരമായ അവകാശികള്‍ മരിച്ചയാളുടെ പേര്, പാന്‍, ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണം.
മരണശേഷം വാഹന കൈമാറ്റം
മരണപ്പെട്ടയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും വാഹനത്തിന്റെ ഉടമസ്ഥാവകാശം നിയമപരമായ അവകാശികള്‍ ആര്‍ടിഒ സന്ദര്‍ശിച്ച് കൈമാറണം.
മരണശേഷം പാസ്‌പോര്‍ട്ട്
പാസ്പോര്‍ട്ട് കാലഹരണപ്പെട്ടാല്‍ അത് അസാധുവാകും. അതിനാല്‍, മരിച്ച വ്യക്തിയുടെ പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനെക്കുറിച്ച് നിയമപരമായ അവകാശികള്‍ വിഷമിക്കേണ്ടതില്ല,
ആധാറും പാസ്പോര്‍ട്ടും പോലെ അധികാരികള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയാത്ത രേഖകള്‍ കൈവശം വയ്ക്കണമെന്ന് നിയമപരമായ അവകാശികള്‍ ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍, മരണ സര്‍ട്ടിഫിക്കറ്റിനൊപ്പം അവ സൂക്ഷിക്കണം.
Discussion about this post