മോസ്‌കോ : റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് ഇപ്പോൾ വാർത്തകളിൽ നിറയുന്ന മറ്റൊരു വ്യക്തിയാണ് റഷ്യൻ നിയമസഭാംഗമായ അഭയ് സിംഗ്. പുടിന്റെ സ്വന്തം പാർട്ടിക്കാരനായ അഭയ് സിംഗ് ബീഹാറിലെ പട്ന സ്വദേശിയാണ്. 2017 ലും 2022 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ അഭയ് സിംഗ് വിജയിച്ച് റഷ്യൻ നിയമസഭാംഗമായ അഭയ് സിംഗ്, പുടിന്റെ ഇന്ത്യാ സന്ദർശനത്തിൽ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഇപ്പോൾ വളരെ അഭിമാനിക്കുന്നതായി അറിയിച്ചു.
ഇന്ത്യ റഷ്യയിൽ നിന്നും എസ്-500 നിയമപ്രതിരോധ സംവിധാനം വാങ്ങണമെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത് എന്നും അഭയ് സിംഗ് വ്യക്തമാക്കി. എസ്-400 മിസൈൽ സംവിധാനം ഇതിനകം തന്നെ അതിന്റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും ഓപ്പറേഷൻ സിന്ദൂരിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അഭയ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. “എസ്-400 മികച്ചതാണ്, പക്ഷേ എസ്-500 ഒരു പടി മുന്നിലാണ്. ഇത് റഷ്യയുടെ ഏറ്റവും പുതിയ സൈനിക സാങ്കേതികവിദ്യയാണ്, ഇതുവരെ മറ്റൊരു രാജ്യത്തിനും ഇത് നൽകിയിട്ടില്ല. റഷ്യ ഇത് ഇന്ത്യയ്ക്ക് നൽകാൻ തീരുമാനിച്ചാൽ, ഈ സംവിധാനം കൈവശം വയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായിരിക്കും ഇന്ത്യ. ചൈനയ്ക്ക് പോലും ഇത് ഇല്ല,” എന്നും അഭയ് സിംഗ് അഭിപ്രായപ്പെട്ടു.
എസ്-500 ഇന്ത്യയുടെ സുരക്ഷാ ശേഷി ഉയർത്തുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഈ കരാർ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അഭയ് സിംഗ് സൂചിപ്പിച്ചു. യുക്രെയ്‌നുമായി അതിർത്തി പങ്കിടുന്ന കുർസ്ക് മേഖലയെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണ് അഭയ് സിംഗ്. സോവിയറ്റ് യൂണിയനിലേക്ക് കുടിയേറി, അവിടെ കുർസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിബിഎസ് നേടി. നിലവിൽ റഷ്യയിൽ ഫാർമസ്യൂട്ടിക്കൽ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ ബിസിനസുകൾ ചെയ്യുന്ന വ്യക്തി കൂടിയാണ് അഭയ് സിംഗ്.










Discussion about this post