മാനസിക വൈകല്യമുള്ള പത്താം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആത്മീയ ചികിത്സകൻ അറസ്റ്റിൽ. മണ്ണാർക്കാട് പയ്യനടം പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖിനെയാണ് (43) പോലീസ് പിടികൂടിയത്. പെരിന്തൽമണ്ണ-പട്ടാമ്പി റോഡിലുള്ള പ്രതിയുടെ ക്ലിനിക്കിൽ വെച്ചാണ് പീഡനം നടന്നത്.
വിദ്യാർത്ഥിയെ ആദ്യമായി 2024 ഒക്ടോബറിൽ അമ്മയുടെ അമ്മയാണ് ചികിത്സയ്ക്കായി ക്ലിനിക്കിൽ കൊണ്ടുവന്നത്. തുടർചികിത്സയ്ക്കായി കഴിഞ്ഞ മാർച്ചിൽ എത്തിയപ്പോഴാണ് കുട്ടി ആദ്യമായി ലൈംഗിക അതിക്രമം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നു. പ്രതി ചികിത്സ നടത്തുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറിയിൽ നിന്ന് കുട്ടിയെ രണ്ടാം നിലയിലെ അടച്ചിട്ട മുറിയിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. തുടർന്ന്, അഞ്ച് തവണ ഇയാൾ കുട്ടിയെ ലൈംഗികമായി അതിക്രമിച്ചതായും പരാതിയിൽ പറയുന്നു.
കുട്ടി ഈ വിവരം സുഹൃത്തിനോട് വെളിപ്പെടുത്തി. തുടർന്ന് സുഹൃത്ത് സ്‌കൂൾ കൗൺസിലറോട് ഈ കാര്യം അറിയിക്കുകയായിരുന്നു. സ്‌കൂൾ അധികൃതർ പാലക്കാട് ചൈൽഡ് ലൈനിൽ വിവരം റിപ്പോർട്ട് ചെയ്തതോടെയാണ് കൃത്യം പുറത്തറിയുന്നത്.













Discussion about this post