രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന് ഭഗവത് ഗീതയുടെ കോപ്പി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യൻ ഭാഷയിലുള്ള ഭഗവദ്ഗീതയുടെ കോപ്പിയാണ് സമ്മാനിച്ചത്. ഭഗവദ്ഗീത ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനം നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മുൻപ് സെര്‍ബിയ ഭഗവദ് ഗീത നിരോധിച്ചപ്പോള്‍ അതിനെ എതിര്‍ത്ത രാജ്യമാണ് റഷ്യ. ഭഗവദ്ഗീത ജ്ഞാനത്തിന്റെ ഖനിയാണെന്ന് അന്ന് റഷ്യ അഭിപ്രായപ്പെട്ടിരുന്നു. “ലോകത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനം പകരുന്ന ഗ്രന്ഥമാണ് ഭഗവദ്ഗീത”- മോദി എക്സില്‍ കുറിച്ചു.
ഡല്‍ഹി പാലം എയര്‍ഫോഴ്‌സ് സ്റ്റേഷനിലെത്തിയ പുടിനെ, പ്രോട്ടോക്കോളുകള്‍ മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു.
പ്രധാനമന്ത്രി മോദിയും പുടിനും ഹൈദരാബാദ് ഹൗസിൽ വിശദമായ ചർച്ചകൾ നടത്തി. യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സമാധാനത്തിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഇന്ത്യ സമാധാനത്തിനൊപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരു നേതാക്കളും പ്രതിരോധം, ഊർജ്ജം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു.













Discussion about this post