തൃശൂര്‍: ഒമ്പതു വയസുകാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ 61 കാരന് കടുത്ത ശിക്ഷ നൽകി ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി. ചെങ്ങാലൂര്‍ സ്വദേശി മൂക്കുപറമ്പില്‍ വീട്ടില്‍ ഹരിദാസിനെ (61) ആണ് കോടതി 26 വര്‍ഷം കഠിന തടവിനും 1,50,000 രൂപ പിഴയും ശിക്ഷയും വിധിച്ചത്. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹനാണ് വിധി പ്രസ്താവിച്ചത് .
2013 ജൂണ്‍ മാസത്തിനും 2014 ജനുവരി മാസത്തിനും ഇടയിൽ ഇയാൾ കുഞ്ഞിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ലൈംഗികമായി പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പുതുക്കാട് പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതിനെ തുടർന്നാണ് കടുത്ത ശിക്ഷ തന്നെ പ്രതിക്ക് നൽകപ്പെട്ടത്.
Discussion about this post