കോഴിക്കോട്: സംസ്ഥാനത്ത് ലഹരി ഉപയോഗം വ്യാപകമായതോടെ എച് ഐ വി ബാധയും വർദ്ധിക്കുന്നതായി റിപ്പോർട്ട്. 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് എയ്‌ഡ്‌സ് കേസുകൾ ഇല്ലെന്ന് തന്നെ പറയാൻ കഴിയുന്ന സ്ഥിതിയില്‍ നിന്നാണ് 2021 മുതല്‍ ആശങ്കപ്പെടുത്തുന്ന പുതിയ കണക്ക് പുറത്ത് വരുന്നത്. സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരിലാണ് എച്ച്ഐവി ബാധ കൂടുന്നതായി കണക്ക് പുറത്ത് വരുന്നത്. എന്നാൽ, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വർധിക്കുന്നില്ല എന്നത് ആശ്വാസകരമാണ്
സമൂഹത്തിൽ രാസ ലഹരിയും കഞ്ചാവും അടക്കം മയക്കു മരുന്ന് ഉപയോഗം കൂടി വരുന്ന സാഹചര്യമാണുള്ളത്. മയക്കുമരുന്ന് ഉപയോഗത്തിനായി ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ് നടത്തുന്നതിനു പുറമേ പലരുമായുമുള്ള ലൈംഗികബന്ധവും ഇതിനു കാരണമായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
അതേസമയം യുവജനങ്ങള്‍ക്കിടയില്‍ അവബോധം കൂട്ടാനായി എന്‍.എസ്.എസും കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടെന്ന് ബോധവത്കരണ വിഭാഗം ജോയന്റ് ഡയറക്ടര്‍ രശ്മി മാധവന്‍ അറിയിച്ചു.
Discussion about this post