ബീജിങ് : ഭാര്യയെ കടലിൽ തള്ളിയിട്ടു കൊന്ന യുവാവ് അറസ്റ്റിൽ. ചൈനയിലാണ് സംഭവം നടന്നത്. ഭാര്യയുടെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടിയാണ് ഇയാൾ ക്രൂരമായ കൊലപാതകം നടത്തിയത്. വേശ്യാവൃത്തിക്ക് പണമില്ലാത്തതിനാൽ ആണ് പ്രതി ഈ കൊടും ക്രൂരത ചെയ്തത്.
47 വയസ്സുകാരനായ ലീ ആണ് തന്നെ 46 കാരിയായ ഭാര്യയെ ബോട്ടിൽ നിന്നും കടലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ലിയോണിംഗ് പ്രവിശ്യയിലെ ഡാലിയനിൽ നിന്ന് ഷാൻഡോംഗ് പ്രവിശ്യയിലെ യാൻ്റായിയിലേക്ക് ഒരു ഫെറിയിൽ യാത്ര ചെയ്യുമ്പോഴാണ് പ്രതി കുറ്റകൃത്യം നടത്തിയത്. ഫെറിയിലെ ലൈഫ് ബോട്ട് സംഭരണ സ്ഥലത്തിന് പുറത്തുള്ള സ്ഥലത്തേക്ക് ലി ഭാര്യയെ കൊണ്ടുപോയി. തുടർന്ന് കടലിലേക്ക് തള്ളിവിടുകയായിരുന്നു. ശേഷം ഇയാൾ തന്നെ ഭാര്യ അബദ്ധത്തിൽ കടലിൽ വീണതായി അധികൃതരെ അറിയിച്ചു. 45 മിനിറ്റ് നീണ്ട തിരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.
2021ൽ ആയിരുന്നു ചൈനയിൽ ഏറെ വാർത്താ പ്രാധാന്യം നേടിയ ഈ സംഭവം നടന്നിരുന്നത്. വിഷയത്തിൽ പോലീസിന് തോന്നിയ സംശയത്തെ തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകം ആണെന്ന് തെളിയുകയായിരുന്നു. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞത്.
Discussion about this post