കണ്ണൂർ: സിപിഎമ്മിന്റെ സമരപ്പന്തലിൽ കെഎസ്ആർടി ബസ് കുടുങ്ങി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. നാളെ കണ്ണൂർ നഗരത്തിൽ നടക്കാനിരിക്കുന്ന പ്രതിഷേധ സമരത്തിനായി കെട്ടിയ പന്തലിലാണ് ബസ് കുടുങ്ങിയത്. ബസിടിച്ച് പന്തൽ തകർന്നിട്ടുണ്ട്.
ഉച്ചയോടെയായിരുന്നു സംഭവം. റോഡിലേക്ക് ഇറക്കിയാണ് പന്തൽ കെട്ടിയിരുന്നത്. ഇത് ശ്രദ്ധിക്കാതിരുന്ന കെഎസ്ആർടിസി ഡ്രൈവർ ബസുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെയാണ് പന്തലിൽ ബസ് കുടുങ്ങിയത്. ഈ സമയം തൊഴിലാളികൾ പന്തലിൽ മറ്റ് ജോലികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
പന്തലിനുള്ളിൽ കുടുങ്ങിയ ബസിന് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് പന്തൽ അഴിച്ച് ബസിനെ പുറത്ത് എടുക്കുകയായിരുന്നു. ഒരു മണിക്കൂർ നേരം ഇതിനായി വേണ്ടിവന്നു.
Discussion about this post