ഹൈദരാബാദ് : ഗോദാവരിയെ വിറപ്പിച്ച് തെലങ്കാനയിൽ ഭൂചലനം. തെലങ്കാനയിലെ മുലുഗുവിൽ ആണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 55 വർഷത്തിനിടെ മേഖലയിലെ രണ്ടാമത്തെ വലിയ ഭൂകമ്പമാണിത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തലസ്ഥാനമായ ഹൈദരാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് മുലുഗു സ്ഥിതിചെയ്യുന്നത്. ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം മുളഗുവിനടുത്തുള്ള ഗോദാവരി നദീതടത്തിൽ ആയിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ അപൂർവമായി മാത്രം ഭൂചലനങ്ങൾ ഉണ്ടാകുന്ന മേഖലയാണ് ആന്ധ്രപ്രദേശും തെലങ്കാനയും.
അപൂർവ്വമായി മാത്രമാണ് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും അഞ്ചിൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പങ്ങൾ ഉണ്ടാകാറുള്ളത്. 1969-ൽ ഭദ്രാചലത്തിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതിനു ശേഷം കാര്യമായ ഭൂചലനങ്ങൾ ഒന്നും തന്നെ മേഖലയിൽ ഉണ്ടായിട്ടില്ല. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൻ്റെ (ബിഐഎസ്) സീസ്മിക് സോണേഷൻ ഭൂപടം അനുസരിച്ച് തെലങ്കാന ഭൂചലന സാധ്യത ഏറ്റവും കുറവുള്ള സോൺ 2ന് കീഴിലാണ് സ്ഥിതിചെയ്യുന്നത്.
Discussion about this post