തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലുള്ള രണ്ടര വയസ്സുകാരിയെ ഉപദ്രവിച്ച ആയമാര്‍ തങ്ങളുടെ നഖം വെട്ടി തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പോലീസ്. സ്ഥിരമായി കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിന്റെ ജനനേന്ദ്രിയത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആയമാർ നഖംകൊണ്ട് മുറിവേൽപ്പിച്ചത് . അറസ്റ്റിലായ മൂന്ന് ആയമാരും നഖം മുറിച്ചതിനു ശേഷമാണ് ചൊവ്വാഴ്ച പോലീസിനു മുന്നില്‍ ചോദ്യംചെയ്യലിനെത്തിയത്.
അറസ്റ്റിലായ ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നവരാണ് കഴിഞ്ഞ മാസം 21 മുതല്‍ 30 വരെ കുഞ്ഞിനെ പരിചരിച്ചിരുന്നത്. ഈ സമയത്താണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുഞ്ഞിനെ ഇവര്‍ ഉപദ്രവിച്ചത്. ഇതിൽ അജിതയാണ് ജനനേന്ദ്രിയത്തിലും സ്വകാര്യഭാഗങ്ങളിലും മുറിവേൽപ്പിച്ചതെന്നും
മറ്റ് രണ്ട് ആയമാര്‍ സംഭവം മറച്ചുവെക്കുകയും കുട്ടിയെ ഉപദ്രവിക്കുകയും ചെയ്യുകയുമായിരുന്നു .
കഴിഞ്ഞയാഴ്ച കുഞ്ഞിനെ പരിചരിക്കാന്‍ മറ്റൊരു ആയ ഡ്യൂട്ടിയിലെത്തിയപ്പോഴാണ് ഉപദ്രവ വിവരം പുറത്തറിഞ്ഞത്. ശാസ്ത്രീയ തെളിവെടുപ്പിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി വ്യാഴാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.
Discussion about this post