മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍റെ ഷൂട്ടിംഗ് സെറ്റില്‍ കടന്നു കയറിയയാള്‍ പോലീസ് പിടിയില്‍. സല്‍മാന്‍ ഖാന്‍ സെറ്റില്‍ ഉള്ളപ്പോഴാണ് അജ്ഞാതനായ വ്യക്തി അനുമതിയില്ലാതെ സെറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. ഇയാളെ തടയാൻ ശ്രമിച്ച അണിയറക്കാരോട് ലോറന്‍സ് ബിഷ്ണോയിയെ അറിയിക്കണോ എന്നാണ് ഇയാള്‍ ചോദിച്ചു. ഇതോടെ അണിയറക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി മുംബൈ സ്വദേശിയായ പ്രതിയെ ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. താന്‍ സല്‍മാന്‍ ഖാന്‍റെ ആരാധകനാണെന്നും ഷൂട്ടിംഗ് കാണാനായി വന്നതാണെന്നുമാണ് ചോദ്യം ചെയ്യലില്‍ ഇയാൾ പോലീസിനോട് പറഞ്ഞത്. ഷൂട്ടിംഗ് സ്ഥലത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതോടെ അണിയറക്കാരുമായി തർക്കം ഉണ്ടായി. ഇതോടെ ഇയാള്‍ ലോറന്‍സ് ബിഷ്ണോയ്‍യുടെ പേര് പറയുകയായിരുന്നു.
ഇയാളുടെ പശ്ചാത്തലം പോലീസ് പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
സമീപ മാസങ്ങളില്‍ ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്‍റെ ഭീഷണി സല്‍മാന്‍ ഖാനെതിരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ആണ് നടന്‍റെ ബാന്ദ്രയിലെ വീടിന് നേര്‍ക്ക് രണ്ട് പേര്‍ വെടിയുതിര്‍ത്തത്. ലോറന്‍സ് ബിഷ്ണോയ്‍യും സംഘവും ഭീഷണി ഉയര്‍ത്തുന്നത് പതിവായതോടെ ഇവരുടെ പേരില്‍ പല അജ്ഞാതരും ഭീഷണി ഉയർത്തുന്നുണ്ട്. നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് സല്‍മാന്‍ ഖാന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
Discussion about this post