ഒരു പൊട്ടക്കിണറില്‍ നിന്ന് പുറത്തുവന്ന 800 വര്‍ഷം പഴക്കമുള്ള രഹസ്യമാണ് ഇപ്പോള്‍ ഗവേഷകരെ അമ്പരപ്പിക്കുന്നത്. 1938ല്‍ നോര്‍വേയിലെ സ്വെറസ്ബര്‍ഗിലുള്ള ഒരു കോട്ടയില്‍ സ്ഥിതി ചെയ്തിരുന്ന പുരാതനമായ പൊട്ടക്കിണറ്റില്‍ നടത്തിയ തെരച്ചിലിലാണ് ഈ കണ്ടെത്തല്‍.
സ്വെറെ സിഗഡ്‌സന്‍ എന്ന നോര്‍വീജിയന്‍ രാജാവ് പണികഴിപ്പിച്ചതാണ് ഈ കോട്ട. കിണറിന് 21 അടി താഴ്ചയില്‍നിന്നാണ് അവര്‍ മനുഷ്യ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ അന്ന് അവര്‍ക്ക് പുറത്തെടുക്കാന്‍ സാധിച്ചില്ല. ഫോട്ടോയെടുത്തശേഷം പോകേണ്ടതായി വന്നു. പിന്നീട് രണ്ടാം ലോകമഹായുദ്ധകാലത്തും ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ കഴിഞ്ഞില്ല.
വെല്‍മാന്‍ എന്നറിയപ്പെടുന്ന ഈ മനുഷ്യശേഷിപ്പ് ഗവേഷണത്തിനു വിധേയമായത്. ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് തെളിഞ്ഞത്. വെല്‍മാന്‍ ഒരു മനുഷ്യമൃതദേഹം മാത്രമായിരുന്നില്ല, അതൊരു ജൈവായുധമായിരുന്നു ജലസ്രോതസ്സ് മലിനമാക്കുകയെന്നായിരുന്നു ഇതുവഴി ലക്ഷ്യമിട്ടത്. സ്വെറിസ് സാഗ എന്ന നോര്‍വീജിയന്‍ ലിഖിതത്തില്‍ ഇതെപ്പറ്റി പറയുന്നുണ്ട്. എന്നാല്‍ എഴുത്തല്ലാതെ ഇതിനുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ല. പുരാതനകാലത്ത് അവലംബിച്ചിരുന്ന ഇത്തരം രീതികളെക്കുറിച്ചുള്ള കൂടുതല്‍ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതായിരിക്കും ഈ കണ്ടെത്തലെന്ന് തീര്‍ച്ച.
Discussion about this post