ഭൂമിയിലെ വെള്ളത്തിന്റെ ഉത്ഭവം എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ. ഇപ്പോഴിതാ അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞര്‍. ഏകദേശം 4ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി ‘ലേറ്റ് ഹെവി ബോംബാര്‍മെന്റ്’ എന്ന കാലഘട്ടത്തിലായിരുന്നു
സൗരയൂഥത്തിലെ ഭൗമ ഗ്രഹങ്ങളിലേക്കും അവയുടെ സ്വാഭാവിക ഉപഗ്രഹങ്ങളിലേക്കും ആനുപാതികമല്ലാത്ത വലിയ ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും കൂട്ടിയിടിച്ച പ്രക്രീയയായിരുന്നു ഇത്. ഇതിലൂടെയാണ് വെള്ളത്തിന്റെ ഉത്ഭവമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ധൂമകേതുക്കളും ചിന്ന ഗ്രഹങ്ങളും കൂട്ടിയിടിച്ച ഈ ആഘാതങ്ങള്‍ കാരണമാണ് ് ഭൂമിയിലേക്ക് വെള്ളം എത്തുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
അത് ഭൂമിയില്‍ സമുദ്രങ്ങള്‍ രൂപപ്പെടാന്‍ കാരണമായി. പക്ഷേ അക്കാലത്തൊക്കെ ഭൂമിക്ക് വലിയ ചൂടായിരുന്നതുകൊണ്ടുതന്നെ വെള്ളം ഒരു ദ്രാവകമായി നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. എന്നിരുന്നാലും ബഹിരാകാശത്തുനിന്നുള്ള കൂട്ടിയിടിക്കലുകള്‍ ഭൂമിയിലില്‍ ജലവിതരണത്തിന്റെ തോത് ഉയര്‍ത്തുകയും ജീവന്റെ വികാസത്തിനുളള പരിസ്ഥിതി സൃഷ്ടിക്കുക.ുമായിരുന്നു.
ഈ പഠനത്തിലേക്ക് ഗവേഷകരെ നയിച്ചത് 67 p എന്ന ധൂമകേതുവാണ്. 67p വാല്‍നക്ഷത്രത്തിലെ ജലം ഭൂമിയിലുള്ള സമുദ്രങ്ങളുമായി സമാനതകള്‍ പങ്കിടുന്നവയാണെന്ന് പറയപ്പെടുന്നു. ധൂമകേതുക്കള്‍ സൂര്യന് അടുത്തേക്ക് എത്തുമ്പോള്‍ അവയിലെ ഐസ് അലിഞ്ഞ് വാതകവും പൊടിയും പുറത്തുവരും. ഔട്ട് ഗ്യാസിംങ് എന്നാണ് ഈ പ്രക്രീയയെ വിളിക്കുന്നത്. 67p യിലെ രാസവസ്തുക്കള്‍ ഭൂമിയിലെ സമുദ്രങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുമായി സമാനതയുളളവയാണ്.
Discussion about this post