മഞ്ഞുകാലവും ക്രിസ്ത്മസ് വെക്കേഷനും ഒരുമിച്ച് വരുകയാണല്ലോ… ഈ സമയം വീട്ടില്‍ മടി പിടിച്ചു ഇരിക്കേണ്ട സമയമല്ല.. മഞ്ഞുമൂടിയ നാടുകൾ കാണാനിഷ്ടമുള്ളവരാണെങ്കിൽ വേഗം ബാഗ് പാക്ക് ചെയ്തോളൂ.. നല്ല ഉഗ്രന്‍ സ്ഥലങ്ങൾ പരിചയപ്പെടാം..
ജയ്പൂർ: മഞ്ഞുകാലത്ത് സന്ദർശിക്കാൻ പറ്റിയ ഏറ്റവും ബെസ്റ്റ് സ്ഥലമാണ് രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂർ. പിങ്ക് സിറ്റി എന്നും പേരുള്ള ജയ്‌പൂരില്‍
ഡിസംബർ പകുതി മുതൽ ഫെബ്രുവരി പകുതി വരെ മഞ്ഞായിരിക്കും. അതുകൊണ്ട് തന്നെ ഈ സമയമാണ് ജയ്‌പൂർ സന്ദർശിക്കാൻ ഏറ്റവും നല്ലത്. ആംബേർ പാലസ്, സിറ്റി പാലസ്, ഹവാ മഹൽ, ജന്തർ മന്തർ, ജൽ മഹൽ, ആംബർ കോട്ട, ജയ്ഗഢ് കോട്ട, നഹർഗഢ് കോട്ട, ഗൽതാ കുണ്ട് എന്നീ സ്ഥലങ്ങള്‍ ആണ് ജയ്പൂരിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളാണ്.
മണാലി: ഒരു ഹണിമൂണ്‍ സ്പോട്ട് ആലോചിച്ചാല്‍ ആദ്യം മനസില്‍ എത്തുന്ന സ്ഥലമാണ് മണാലി. മഞ്ഞ് മൂടിയ പ്രകൃതിദൃശ്യങ്ങൾ കാണാനും, സാഹസികതയ്ക്കും ഒക്കെ കൂടി പറ്റിയ സ്ഥലമാണ് മണാലി. സോളാങ് വാലി, ഓൾഡ് മണാലി കഫേകൾ, ഹിഡിംബ ക്ഷേത്രം, ട്രെക്കിംഗ്, സ്കീയിംഗ് എന്നിവയാണ് ഹൈലൈറ്റ്.
മൂന്നാർ: ഇനി ഒരുപാട് ദൂരം പോവാനുള്ള ബജറ്റും സമയമോ ഇല്ലെങ്കില്‍ ഒട്ടും പേടിക്കേണ്ട.. നേരെ മൂന്നാറിലേക്ക് വിട്ടോ… മൂന്നാർ സന്ദർശിക്കാൻ അനുയോജ്യമായ സമയമാണ് ഇപ്പോൾ. ഇരവികുളം നാഷണൽ പാർക്ക്, മാട്ടുപ്പെട്ടി ഡാം, തേയിലത്തോട്ടങ്ങൾ ഒക്കെ സന്ദർശിക്കാം.
ഉദയ്പൂർ: തടാകങ്ങളും കൊട്ടാരങ്ങളും എല്ലാമുള്ള സാംസ്കാരിക പൈതൃകത്താൽ സമ്പന്നമായ നഗരമാണ് ഉദയ്പൂർ. ഇവിടെ പോയാല്‍ പിച്ചോള തടാകം, സിറ്റി പാലസ്, സജ്ജൻഗഡ് പാലസ് എന്നിവ കാണാനും രാജസ്ഥാനി ഭക്ഷണം ആസ്വദിക്കാനും കഴിയും.
Discussion about this post