ന്യൂഡൽഹി : കേരളത്തിന്റെ ദേശീയപാതാ പദ്ധതികൾക്ക് എത്ര ലക്ഷം കോടിയും നൽകാൻ കേന്ദ്രം തയ്യാറാണ് എന്ന് ഗതാഗതാ മന്ത്രി നിതിൻ ഗഡ്കരി. സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സർക്കാർ 5000 കോടി രൂപ നൽകിയതായും കൂടുതൽ തുക നൽകാൻ നിർവാഹമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായും മന്ത്രി രാജ്യ സഭയിൽ അറിയിച്ചു. ഇതിനുള്ള പ്രതിവിധിയാണ് തന്റെ നിർദേശമെന്നും മന്ത്രി വ്യക്തമാക്കി.
നിർമാണ സാമഗ്രികളായ സ്റ്റീൽ, സിമന്റ് എന്നിവയുടെ 18 ശതമാനം ജി.എസ്.ടി.യിൽ സംസ്ഥാനത്തിന്റെ ഒമ്പതു ശതമാനവും മണലിന്റെയും മറ്റും റോയൽറ്റിയും സംസ്ഥാനം ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കൽ ചെലവ് കേരളത്തിൽ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയ ഗതാഗത മന്ത്രി, രണ്ടുവർഷം മുമ്പ് കേരളത്തിൻറെ മുഖ്യമന്ത്രിയുമായും സംസ്ഥാന സർക്കാർ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയപ്പോൾ മുഖ്യമന്ത്രി സ്ഥലമേറ്റടുപ്പിന് 50 ശതമാനം തുക വഹിക്കാമെന്ന് വാഗ്ദാനം തന്നതായി പറഞ്ഞു.
ഇപ്പോഴത്തെ സർക്കാറിന്റെ പ്രശ്‌നം എറണാകുളം കുണ്ടന്നൂർ ബൈപ്പാസ് പദ്ധതിക്ക് സ്ഥലമേറ്റെടുപ്പ് തുക 3600 കോടിയാണെന്നതാണ്. ഇതോടെ, മുഖ്യമന്ത്രി ഖേദപ്രകടനത്തോടെ അത്രയും പണം നൽകാനാവാത്ത സാഹചര്യമില്ലെന്നറിയിച്ചു..
എല്ലാ വിഷയങ്ങളും പരിഗണിച്ചാണ്, സ്ഥലത്തിന് പണം നൽകേണ്ടെന്നും ദേശീയപാതയുടെ നിർമാണത്തിനാവശ്യമായ സ്റ്റീലിന്റെയും സിമന്റിന്റെയും ജി.എസ്.ടി. സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കാണിക്കാമെന്നും അറിയിച്ചത്.
മണലിനും കല്ലിനുമുള്ള റോയൽറ്റിയും സംസ്ഥാനസർക്കാർ ഒഴിവാക്കുകയാണെങ്കിൽ എല്ലാ പദ്ധതികളുടെയും പണം വഹിക്കാൻ കേന്ദ്രം തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. ജോൺ ബ്രിട്ടാസിന്റെ കടപരിധി നിർദേശം ധനമന്ത്രിക്ക് മുന്നിൽ വെക്കാമെന്നറിയിച്ച ഗഡ്കരി, ഇക്കാര്യത്തിൽ കേരള സർക്കാരിന്റെ സമീപനം വളരെ അഭിനന്ദനീയമാണ്.
കേരളം ഇന്ത്യയുടെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് സബ്കാ സാത്ത്, സബ്കാ വികാസ് എന്ന നയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post