തിരുവനന്തപുരം: കൊട്ടിഘോഷിച്ച സ്മാർട്ട് സിറ്റിക്ക് വേണ്ടി സർക്കാർ ടീകോമുമായി ഉണ്ടാക്കിയ കരാർ സംസ്ഥാനത്തിന് വലിയ തിരിച്ചടിയുണ്ടാക്കിയതായി റിപ്പോർട്ട്. പദ്ധതി നടത്തിപ്പിനായി കരാറിലേർപ്പെട്ട ടീകോമിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള വകുപ്പ് കരാറില്ലെന്ന വിവരം പുറത്ത്. ടീകോമിനെതിരെ നഷ്ടപരിഹാരം ലഭിക്കാൻ കരാറിൽ വ്യവസ്ഥയില്ലെന്ന് മാത്രമല്ല, വീഴ്ച പറ്റിയാൽ സംസ്ഥാന സർക്കാരിനെതിരെ നടപടിയെടുക്കാനുള്ള വ്യവസ്ഥ കൃത്യമായി കരാറിൽ ചേർക്കുകയും ചെയ്തിട്ടുണ്ട്.
2014 ലെ സി എ ജി റിപ്പോർട്ടിലേതാണ് നിർണ്ണായക നിരീക്ഷണങ്ങൾ. കരാറിലെ പഴുതുകൾ പദ്ധതി അനന്തമായി വൈകിപ്പിക്കാൻ കമ്പനിയെ സഹായിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2007 ൽ വി എസ് സർക്കാരിന്റെ കാലത്താണ് കരാർ ഒപ്പുവച്ചതെന്നും സി എ ജി റിപ്പോർട്ട് വ്യക്തമാക്കുന്നു.
പൊതുവിൽ ഒരു സർക്കാരും സ്വകാര്യ കമ്പനിയും തമ്മിൽ കരാറിൽ ഏർപ്പെട്ടു കഴിഞ്ഞാൽ, സ്വകാര്യ കമ്പനി കരാർ വീഴ്ച വരുത്തിയാൽ എന്ത് നടപടി സ്വീകരിക്കണം എന്ന് കരാറിൽ തന്നെ പറയും. .എന്നാൽ 2007 ൽ കേരള സർക്കാർ ടീകോമുമായി ഒപ്പിട്ട കരാർ പ്രകാരം ഈ പദ്ധതി യാഥാർഥ്യമാകാതെ പോയാൽ, ടീകോമിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായാൽ എന്ത് നടപടിയെടുക്കണം എന്ന് പറയുന്നില്ല . ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വിഭാവനം ചെയ്യപ്പെട്ട പദ്ധതി, പക്ഷെ നിലവിൽ വന്നതും കരാറൊപ്പിട്ടതും 2007 മെയ് മാസത്തിൽ വി എസ് അച്യുതാനന്ദന്റെ കാലത്താണ്.
2007 ൽ ഒപ്പിട്ട കരാർ 2024 ലാണ് റദ്ദാക്കുന്നത്. അതും ഈ കരാറിൽ ഒപ്പിട്ട കമ്പനിയുടെ വീഴ്ച കൊണ്ട് മാത്രം നടപ്പിലാക്കാതെ പോയ ഒരു സാഹചര്യത്തിൽ. ഇപ്പോൾ ഇത് നിർത്തി പോകാൻ അവർക്ക് അങ്ങോട്ട് പണം കൊടുക്കേണ്ട സാഹചര്യത്തിലാണ് ഇപ്പോൾ സർക്കാർ ഉള്ളത്.
ലോകത്തെവിടെയും കേട്ട് കേൾവി ഇല്ലാത്ത “ഹിമാലയൻ ബ്ളണ്ടർ” എന്നല്ലാതെ മറ്റൊരു വാക്കും ഇതിനെ വിശേഷിപ്പിക്കാൻ ഇല്ല എന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന വിലയിരുത്തലുകൾ
Discussion about this post