ഊട്ടി: അടുത്തിടെയായി കേരളത്തില്‍ നിന്നുള്ളവര്‍ ഊട്ടി യാത്ര ഒഴിവാക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട് . മറ്റാരുമല്ല ഊട്ടിയിലെ മലയാളി വ്യാപാരികള്‍ തന്നെയാണ് കേരളത്തില്‍ നിന്നുള്ളവരുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞുവെന്ന് വ്യക്തമാക്കുന്നത് . ഇതിന് കാരണമാകുന്നത് തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനവും.
നീലഗിരി ജില്ലയില്‍ പ്രവേശിക്കാന്‍ ഇ-പാസ് എടുക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ തീരുമാനം. എന്നാൽ പാസ് എടുക്കാൻ വലിയ തിരക്കാണ് അതിർത്തികളിൽ ഉണ്ടാകുന്നത്. ഇതിനെ തുടർന്ന് കേരളത്തിൽ നിന്നും എത്തുന്ന സഞ്ചാരികൾ ഊട്ടിയെ കൈവിടുന്നതായാണ് റിപ്പോർട്ട്.
ഈ വര്‍ഷം മേയ് മാസം ഏഴാം തീയതി മുതലാണ് പാസ് കര്‍ശനമാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ജൂണ്‍ 30 വരെയായിരുന്നു പാസ് സംവിധാനം. പിന്നീട് ഇത് സെപ്റ്റംബര്‍ വരെ നീട്ടി. ഇപ്പോഴിതാ ഡിസംബര്‍ 30 വരെ ഈ രീതി തുടരാനാണ് തീരുമാനം.
Discussion about this post