കൊച്ചി: സി.പി.എം പൂണിത്തുറ ലോക്കൽ കമ്മിറ്റി ഓഫീസിൽ പാർട്ടി അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. സി.ഐ.ടി.യു ചമ്പക്കര മാർക്കറ്റ് യൂണിറ്റ് ഭാരവാഹി തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചേർന്ന യോഗത്തിലാണ് അണികൾ തമ്മിൽ ഏറ്റുമുട്ടിയത്. പാർട്ടി അംഗങ്ങളായ യൂണിയൻ അംഗങ്ങളുടെ ഫ്രാക്ഷൻ യോഗമാണ് കൂട്ടത്തല്ലിലേക്ക് നീണ്ടത്. കഴിഞ്ഞ ദിവസം വൈക്കത്ത് വച്ച് ഡി വൈ എഫ് ഐ, സി പി എം പ്രവർത്തകർ തമ്മിൽ കയ്യാങ്കളി നടന്നിരുന്നു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി ജില്ലാ കമ്മിറ്റി തീരുമാനം യോഗത്തിൽ റിപ്പോർട്ട് ചെയ്തപ്പോഴാണ് സംഘർഷങ്ങൾക്ക് തുടക്കമായത് . സി.ഐ.ടി.യു ചമ്പക്കര മാർക്കറ്റ് യൂണിറ്റിന്റെ സെക്രട്ടറിയായി പി.കെ. സാബുവിനെ ചുമതലപ്പെടുത്തുന്നതായുള്ള തീരുമാനത്തെ പാർട്ടി അംഗങ്ങൾ എതിർക്കുകയായിരുന്നു.
മുമ്പ് സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ഭാരവാഹിത്വത്തിൽ നിന്ന് മാറ്റി നിറുത്തപ്പെട്ടയാളാണ്. സാബുവെന്നും, ആരോപണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടിയതോടെയാണ് സംഘർഷം വർദ്ധിച്ചത് . തുടർന്ന് അംഗങ്ങൾ ചേരി തിരിഞ്ഞ് വെല്ലുവിളിക്കുകയും കൈയ്യാങ്കളിയുണ്ടാവുകയും കസേരകൾ അടക്കം നിലത്തടിച്ച് പൊട്ടിക്കുകയുമായിരിന്നു.









Discussion about this post