കൊച്ചി: സൂപ്പർസ്റ്റാർ മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭം ആണ് ബറോസ്. നിധി കാക്കുന്ന ബറോസ് എന്ന ഭൂതത്തിന്റെ കഥ പറയുന്ന സിനിമ കുട്ടികൾക്ക് വേണ്ടിയാണ് മോഹൻലാൽ അണിയിച്ചൊരുക്കിയത്. ഭൂരിഭാഗവും ഹോളിവുഡ് പ്രവർത്തകർ ഭാഗഭാക്കായ സിനിമ മലയാള വിനോദ സിനിമാ മേഖലക്ക് ഒരു മുതൽക്കൂട്ട് ആകുമെന്നാണ് കരുതപ്പെടുന്നത്.
അതിനാൽ വലിയ കാത്തിരിപ്പാണ് സിനിമക്ക് വേണ്ടി മോഹൻലാൽ ആരാധകർ നടത്തുന്നത്. എന്നാൽ ആരാധകരെ ആവേശ കടലിലാക്കി കൊണ്ട് തന്റെ ഫേസ്ബുക് പോസ്റ്റിന്റെ കവർ ഫോട്ടോ ബറോസിന്റെ പോസ്റ്റർ ആക്കി മാറ്റിയിരിക്കുകയാണ് മോഹൻലാൽ. ഇതോടെ കാത്തിരുന്ന് വീർപ്പ് മുട്ടിയിരിക്കുന്ന ആരാധകരുടെ ആവേശം വാനോളമുയർന്നിരിക്കുകയാണ്.
കട്ട വെയ്റ്റിങ് ലാലേട്ടാ എന്ന കമന്‍റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമന്‍റ് ബോക്സാകെ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ട്രെയിലറിനെയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഡിസംബര്‍ 25ന് ക്രിസ്മസ് റിലീസായാണ് പടം തിയറ്ററുകളിലെത്തുന്നത്.
മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ പ്രേക്ഷകശ്രദ്ധനേടിയ ചിത്രമാണ് ബറോസ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസെന്ന് മോഹൻലാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം
Discussion about this post