ന്യൂഡൽഹി: വീണ്ടും അഭിനയിക്കാൻ സുരേഷ് ഗോപിക്ക് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയതോടെ അനിശ്ചിതത്വത്തിൽ ആയ അദ്ദേഹത്തിന്റെ സിനിമാഭിനയ മോഹങ്ങൾക്ക് ഇപ്പോൾ വീണ്ടും ചിറക് മുളച്ചിരിക്കുകയാണ്.
ഔദ്യോഗിക അനുമതി ഉടനുണ്ടാവും എന്നാണ് കരുതപ്പെടുന്നത്. എട്ടുദിവസമാണ് ആദ്യഷെഡ്യൂളിൽ അനുവദിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രമാകാൻ സുരേഷ് ഗോപി താടിവളർത്തിത്തുടങ്ങി. ഒറ്റക്കൊമ്പൻ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തിന് ആവശ്യമായവിധത്തിൽ താടിയും സുരേഷ് ഗോപി നേരത്തെ വളർത്തിയിരുന്നു. എന്നാൽ കേന്ദ്രാനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ കഴിഞ്ഞമാസം അദ്ദേഹം താടി ഉപേക്ഷിച്ചു. സുരേഷ് ഗോപിയുടെ ഷൂട്ടിങ് 29ന് തുടങ്ങും എന്നാണ് വിവരം.
കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘ഒറ്റക്കൊമ്പന്‍’. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് താരം തന്നെ പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും അഭിനയിക്കാന്‍ അനുവാദം ലഭിക്കാത്തിനെ തുടര്‍ന്ന് സിനിമ ഇതുവരെയും തുടങ്ങാന്‍ സാധിച്ചിരുന്നില്ല.
Discussion about this post