കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം “എ ജേണി ” യുടെ മലയാള പരിഭാഷ പ്രകാശനം ചെയ്ത് ശോഭാ സുരേന്ദ്രൻ. സ്വന്തം ജീവിതാനുഭവങ്ങളെയാണ് മോദി കവിതകളാക്കിയത്. അതിനാല്‍, നരേന്ദ്രമോദിയെന്ന കവിയെയും സമൂഹം തിരിച്ചറിയണമെന്ന് ബി.ജെ.പി. വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
സായി പ്രഭയാണ് പ്രധാനമന്ത്രിയുടെ കവിതകൾ വിവർത്തനം ചെയ്തത്. കോഴിക്കോട് കെ പി കേശവ മേനോൻ ഹാളിൽ വച്ചു നടന്ന പ്രകാശനത്തിൽ വത്സന്‍ നെല്ലിക്കോട് അധ്യക്ഷനായി. ഡോ. സി. ശ്രീകുമാര്‍ പുസ്തകപരിചയം നടത്തിയപ്പോൾ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുസ്തകപ്രകാശനം നടത്തി. ശോഭാ സുരേന്ദ്രനാണ് കവിതാ സമാഹാരം ഏറ്റു വാങ്ങിയത് . 31 കവിതകളുടെ സമാഹാരമാണ് കെ.പി. സായിപ്രഭ മൊഴിമാറ്റം നടത്തിയത്.
ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാപ്രസിഡന്റ് വി.കെ. സജീവന്‍, സാഹിത്യകാരി സുമ പള്ളിപ്രം, അജിതാ മാധവ്, ടി.കെ. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post