തൃശൂര്‍: ഒല്ലൂർ എസ്എച്ച്ഒ ഫർഷാദിനെ കുത്തിയ സംഭവത്തില്‍ അനന്തു മാരിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നെഞ്ചിലും വലതു കൈയിലുമാണ് ഫർഷാദിനു കുത്തേറ്റത്.
അതേസമയം, ഹർഷാദ് അപകടനില തരണം ചെയ്തിട്ടുണ്ട്.
പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതിയെ പിടിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം നടന്നത്. അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് വെച്ച് ഹർഷാദിനെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു.
കാപ്പാ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ആയിരുന്നു പോലീസ് സ്റ്റേഷനിലേക്ക് ഗുണ്ടയുടെ ഭീഷണി കോൾ വന്നത്. അറസ്റ്റ് ചെയ്ത കാപ്പ കേസ് പ്രതിയെ എത്രയും പെട്ടെന്ന് വിട്ടയച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷൻ ബോംബ് വച്ച് തകർക്കും എന്നായിരുന്നു ഭീഷണി.
പോലീസിനെ കണ്ടതോടെ അനന്തുവും സുഹൃത്തുക്കളും ഇവരെ ആക്രമിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് എസ്എച്ച്ഒയുടെ തോളിന് കുത്തി. എസ്എച്ച്ഒയ്ക്ക് പുറമേ സിപിഒ ആയ ദീപക്കിന് കൂടി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അനന്തു അടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post