കോട്ടയം: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന്
കേരളത്തിലെത്തും. കോട്ടയം സി.എം.എസ് കോളജിന്റെ 200 ാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.
രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണം പൂര്‍ത്തിയായി. ദക്ഷിണ മേഖലാ എ.ഡി.ജി.പി കെ. പത്മകുമാര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് സൗത് സോണിന്റെ കീഴില്‍ രണ്ട് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, അഞ്ച് പൊലീസ് സൂപ്രണ്ട്, ഒമ്പത് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, 12 സി.ഐമാര്‍, 50 എസ്.ഐമാര്‍, 750 സിവില്‍ പൊലീസ് ഓഫിസര്‍മാരെയുമാണ് സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് 2.15ന് കോട്ടയം പരേഡ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന രാഷ്ട്രപതി 2.30 മുതല്‍ 3.15 വരെയാണ് സി.എം.എസ് കോളജിലെ പരിപാടിയില്‍ പങ്കെടുക്കും.
3.20ന് കോട്ടയം പരേഡ് ഗ്രൗണ്ടിലത്തെി 3.30ന് അദ്ദേഹം ഗുരുവായൂര്‍ക്ക് തിരിക്കും.
Discussion about this post