ന്യൂഡൽഹി: അമേരിക്കൻ ഡോളറിനെ ദുർബലപ്പെടുത്താൻ ബ്രിക്‌സ് രാജ്യങ്ങൾ തുനിഞ്ഞാൽ 100 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കൻ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പിന് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അത്തരത്തിൽ ഒരുദ്ദേശവും ഇന്ത്യക്ക് ഇല്ല. യുഎസ് ഡോളറിനെ ദുർബലപ്പെടുത്തുന്നതിൽ ഇന്ത്യയ്ക്ക് ഒരു താല്പര്യവും ഇല്ല. ഇന്ത്യൻ വിദേശ കാര്യമന്ത്രി വ്യക്തമാക്കി.
ശനിയാഴ്ച നടന്ന ദോഹ ഫോറത്തിൽ, ആദ്യ ട്രംപ് ഭരണകൂടവുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് ജയശങ്കർ തുറന്നു പറഞ്ഞു . ട്രംപ് പ്രസിഡൻ്റായിരുന്ന കാലത്ത് ക്വാഡ് പുനരുജ്ജീവിപ്പിച്ചത് പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പായിരുന്നു. ജയശങ്കർ വ്യക്തമാക്കി.
ബ്രിക്സ് പരാമർശത്തിന് എന്താണ് പ്രേരണ ആയതെന്ന് എനിക്ക് കൃത്യമായി അറിയില്ല. എന്നാൽ ഇന്ത്യ ഒരിക്കലും ഡോളർ തകരുന്നത് ആഗ്രഹിക്കുന്നില്ല. ഇത് ഞങ്ങൾ എന്നും പറഞ്ഞിട്ടുണ്ട്.. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ബ്രിക്‌സ് ചർച്ച ചെയ്യുന്നുണ്ട്, എന്നാൽ ഇപ്പോൾ, ബ്രിക്സ് കറൻസി വേണമെന്ന ഒരു നിർദ്ദേശവുമില്ല. മാത്രമല്ല അമേരിക്കയാണ് ഞങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി, ഡോളറിനെ ദുർബലപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് ഒരു താൽപ്പര്യമില്ല, ”ജയ്‌ശങ്കർ പറഞ്ഞു.
Discussion about this post