നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതിനാല്‍ ലാഭക്കണക്കുകള്‍ മാറിമറിയുന്ന വ്യവസായമാണ് ഇന്ത്യന്‍ വാഹന വിപണിയിലുള്ളത്. പല വിധത്തിലുള്ള ഘടകങ്ങള്‍ നിരന്തരം അതില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. കാലഘട്ടങ്ങള്‍ മാറുന്നതനുസരിച്ച് മാറ്റങ്ങള്‍ നിരവധി വരുന്നതില്‍ 2024 ഇന്ത്യന്‍ വാഹനവിപണിയ്ക്ക് ഒരു നിര്‍ണായക ചുവടുവെപ്പായിരിക്കുകയാണ്. വന്‍മാറ്റങ്ങളാണ് ഈ വര്‍ഷം വിപണിയില്‍ സംഭവിച്ചത്.
ഇരുചക്രവാഹനങ്ങളില്‍ തുടങ്ങി യൂസ്ഡ് കാറുകളില്‍ വരെ വില്‍പ്പന തകൃതിയായി നടക്കുകയാണ് . മാത്രമല്ലസുപ്രധാന കാര്‍ ലോഞ്ചുകള്‍ നടന്ന വര്‍ഷമായിരുന്നു 2024. അതില്‍ എസ്‌യുവികളും ഇലക്ട്രിക്ക് വാഹനങ്ങളും ഒക്കെ ഉള്‍പ്പെടുന്നു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന എസ്‌യുവി ഭ്രമം കണക്കിലെടുത്ത് കോംപാക്ട് എസ്‌യുവികളും ഓഫ് റോഡിംഗ് എസ്‌യുവികളും ഉള്‍പ്പെടെ നിരവധി മോഡലുകള്‍ വിപണിയിലേക്ക് ഒഴുകിയെത്തി. എന്നാല്‍ ഈ പ്രവണതയ്ക്കിടയിലും സെഡാന്‍ സെഗമെന്റിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും വിപണി സാക്ഷ്യം വഹിച്ചു. ഇതെല്ലാം മികച്ച വ്യാപാരത്തിലുമെത്തി. ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളും വില്‍പനയും നടക്കുന്ന വിഭാഗമാണ്് സബ് ഫോര്‍ മീറ്റര്‍ കോംപാക്ട് എസ്യുവി. ‘എസ്യുവിയുടെ ഫീച്ചറുകളും ചെറുകാറിന്റെ സൗകര്യവും’ എന്നത് ഇന്ത്യന്‍ കാര്‍ വിപണിയുടെ വിജയമന്ത്രമായി മാറിയിരിക്കുകയാണ്. സ്വാഭാവികമായും നിരവധി പുതിയ മോഡലുകള്‍ വരും വര്‍ഷത്തിലും പ്രതീക്ഷിക്കാം
വാഹന വിപണിയില്‍ ലോകം കിതക്കുമ്പോഴും മുന്നോട്ടുളള കുതിപ്പിന് കുറവേറുമില്ലാത്ത വിധമാണ് ഇന്ത്യയിലെ വളര്‍ച്ച. വളരുന്ന വിപണിയെ കമ്പനികള്‍ ലക്ഷ്യം വെക്കുമ്പോള്‍ വരുംവര്‍ഷങ്ങളില്‍ ഉണര്‍വാണ് പ്രതീക്ഷ. ഡെട്രോയിറ്റിന്റെ തളര്‍ച്ചയ്ക്കുശേഷം ചൈനീസ് കമ്പനികളുടെ വളര്‍ച്ചയ്ക്ക് പിന്നാലെയാണ് ഇന്ത്യയും ഈ രംഗത്തെ ശക്തിയാകുന്നത്.
ഉപഭോക്താക്കളിലെ മാറുന്ന മനോഭാവമാണ് വിപണിയില്‍ പ്രധാനമായത്. കാലങ്ങള്‍ക്ക് മുമ്പ് കാറുകള്‍ ആഡംബരവും സ്റ്റാറ്റസ് സിമ്പലുമായിരുന്നു. എന്നാല്‍, ഇതിപ്പോള്‍ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇപ്പോള്‍ അതിലും കുറച്ചുകൂടെ കടന്ന് പ്രായോഗികത, ലൈഫ് സ്റ്റൈല്‍, പാരിസ്ഥിതിക സൗഹാര്‍ദം എന്നിങ്ങനെയൊക്കെയായി മാറി.
ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഇന്ന് കാര്‍ വാങ്ങുന്നത് കാലാവസ്ഥാ വ്യതിയാനവും മലിനീകരണവുമൊക്കെ കണക്കിലെടുക്കുന്നുവെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രധാനമായും പരിസ്ഥിതി മലിനീകരണം വര്‍ധിച്ച മെട്രോനഗരങ്ങള്‍. ഇവിടെ ഹൈബ്രിഡ്, വൈദ്യുത വാഹനങ്ങളിലേക്കാണ് ഉപഭോക്താക്കള്‍ ആകര്‍ഷിക്കപ്പെടുന്നത്. സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളുടെ ബോധവത്കരണവും ഈ മനംമാറ്റത്തിന് പ്രധാനഹേതുവാവുന്നുണ്ട്.
അതേസമയം, 2030-ഓടെ ഇന്ത്യയിലെ വൈദ്യുതവാഹനങ്ങളുടെ വളര്‍ച്ച മുപ്പത് ശതമാനത്തിലെത്തിക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാറിന് മുന്നിലുള്ളത്. ഇരുചക്രവാഹനങ്ങളും, കാറുകളും ബസുകളുമടക്കമുള്ളവയ്ക്കായി കമ്പനികള്‍ വമ്പന്‍ നിക്ഷേപവുമായി നില്‍ക്കുകയാണ്. ടാറ്റ, മഹീന്ദ്ര തുടങ്ങിയ വമ്പന്‍ കമ്പനികളുടെ വരവും വന്‍ നിക്ഷേപങ്ങളും നടത്തുന്നതോടൊപ്പം സ്റ്റാര്‍ട്ടപ്പ് കമ്പനികളായി വന്ന് വന്‍ വിജയം കൈവരിച്ച ഒല, ഏഥര്‍ പോലുള്ളവരും വിപണിയ്ക്ക് ശക്തി പകര്‍ന്നു. വൈദ്യുതവാഹന രംഗത്തെ അതികായരായ ബില്‍ഡ് യുവര്‍ ഡ്രീംസ്(ബി. വൈ.ഡി), സിട്രോയിന്‍, വോള്‍വോ, മെഴ്‌സിഡീസ് എന്നിവരും ഇന്ത്യയെ തങ്ങളുടെ വിപണിയാക്കാന്‍ കിണയുകയാണ്. ഇ.വി.കള്‍ക്കുപുറമേ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ എന്നിവയടക്കമുള്ള ബദല്‍ ഇന്ധനങ്ങളും ഇന്ത്യയില്‍ നിലവില്‍ പരീക്ഷണഘട്ടത്തിലാണ്.
Discussion about this post