തൃശ്ശൂർ: പുതുക്കാട് യുവതിയെ മുൻ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. കൊട്ടേക്കാട് സ്വദേശി ബിബിതയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കേച്ചേരി സ്വദേശി ലെസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവ ശേഷം ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു.
രാവിലെയോടെയായിരുന്നു സംഭവം. നഗരത്തിലൂടെ നടുവരികയായിരുന്നു ബിബിത. ഇതിനിടെ കത്തിയുമായി എത്തിയ ലെസ്റ്റിൻ ആക്രമിക്കുകയായിരുന്നു. ബിബിതയുടെ ശരീരത്തിൽ ഒൻപതോളം കുത്തുകളേറ്റു. ഉടനെ നാട്ടുകാർ യുവതിയെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഭർത്താവ് പോലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
ലെസ്റ്റിനുമായി വിവാഹ മോചിതയായ ബിബിത മറ്റെരാൾക്കൊപ്പമാണ് നിലവിൽ താമസിക്കുന്നത്. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
Discussion about this post