മോസ്‌കോ: യുദ്ധത്തിനിടയിലും ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി ഒന്നിച്ച് റഷ്യയും യുക്രൈനും. . 2016ല്‍ ഇന്ത്യ റഷ്യയ്ക്ക് ഓര്‍ഡര്‍ നല്‍കിയ 2 നാവിക കപ്പലുകളില്‍ ഒന്നായ ഫ്രിഗേറ്റ് – ഐഎന്‍എസ് തുഷില്‍ നിര്‍മിക്കാനാണു ഇവര്‍ ഒന്നുചേര്‍ന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തിങ്കളാഴ്ച മോസ്‌കോയില്‍ എത്തിയപ്പോള്‍ കപ്പല്‍ ഇന്ത്യയ്ക്കു കൈമാറി.
ഫ്രിഗേറ്റ് ഐഎന്‍എസ് തുഷിലിന്റെ പ്രാഥമിക എന്‍ജിനുകള്‍, ഗ്യാസ് ടര്‍ബൈനുകള്‍ എന്നിവ നിര്‍മിച്ചിരിക്കുന്നത് യുക്രെയ്‌നിലാണ്. യുക്രെയ്ന്‍ എന്‍ജിനുള്ള യുദ്ധക്കപ്പല്‍ റഷ്യ ഇന്ത്യയ്ക്കായി നിര്‍മിച്ചത് തന്നെ ഇരു രാജ്യങ്ങള്‍ക്കും ഇന്ത്യയുമായുള്ള ബന്ധം വ്യക്തമാക്കുന്നു. റഷ്യയില്‍ നിന്നുള്ള 2 കപ്പലുകള്‍ക്ക് പുറമേ സമാനരീതിയിലുള്ള രണ്ടെണ്ണം കൂടി ഇന്ത്യയില്‍ നിര്‍മിക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. . അവ ഇനി ഗോവയിലെ കപ്പല്‍ശാലയില്‍ നിര്‍മിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യന്‍ നാവികസേനയിലെ ഭൂരിഭാഗം കപ്പലുകളും യുക്രെയ്ന്‍ കമ്പനി സോറിയ-മാഷ്‌പ്രോക്റ്റ് നിര്‍മിച്ച ഗ്യാസ് ടര്‍ബൈനുകളാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്,;എന്‍ജിനുകള്‍ യുദ്ധക്കപ്പലില്‍ സ്ഥാപിക്കുന്നതിനു മുന്‍പ് ഇന്ത്യ ഇത് യുക്രെയ്‌നില്‍നിന്നു വാങ്ങുകയും നേരിട്ട് റഷ്യയില്‍ എത്തിക്കുകയുമായിരുന്നു.
Discussion about this post