അമേരിക്കയിലെ കാന്‍സാസ് സ്റ്റേറ്റില്‍ ഉണ്ടായ വെടിവെയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു മുപ്പതോളം പേര്‍ക്കു പരുക്കേറ്റു. കാന്‍സസിലെ ലാവ്ണ്‍ മൂവര്‍ ഫാക്ടറിയിലാണ് സംഭവം നടന്നത്. പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്.മുന്‍ ജീവനക്കാരനായ കെഡ്‌റിക് ഫോര്‍ഡാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ഫാക്ടറിയില്‍ പെയിന്റിങ് ജീവനക്കാരനായിരുന്നു ഇയാള്‍. റൈഫിളുമായി നില്‍ക്കുന്ന ചിത്രം ഫോര്‍ഡ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫാക്ടറിയുടെ പാര്‍ക്കിങ് സ്ഥലത്തുവച്ച് ഒരു സ്ത്രീയെയാണ് അക്രമി ആദ്യം ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ ഫാക്ടറിക്കുള്ളില്‍ ആക്രമണം അഴിച്ചുവിടുന്നതിനു മുന്‍പ് മറ്റു രണ്ടുപേരെയും ആക്രമിച്ചിരുന്നു. ഒരാള്‍ക്ക് ഷോള്‍ഡറിലും മറ്റൊരാള്‍ക്ക് കാലിലുമാണ് പരുക്കേറ്റിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
പൊലീസ് വെടിവെയ്പില ഫോര്‍ഡും കൊല്ലപ്പെട്ടതായാണ് സൂചന. ഫാക്ടറിയിലെ വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ആയിരുന്നു വെടിവെയ്പ് ഉണ്ടായത്. അതേസമയം, വെടിവെയ്പിന് എന്താണ് കാരണമെന്ന് വ്യക്തമായിട്ടില്ല.
ചെറിയ വാഹനങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയാണിത്. കാറിലിരുന്നാണ് ഇയാള്‍ വെടിവെപ്പ് നടത്തിയത്. മരണസംഖ്യ ഉയരുന്നതിന് സാധ്യതയുണ്ട്.
Discussion about this post