ലക്നൗ: രാസവസ്തുക്കൾ ഉപയോഗിച്ച് വ്യാജപാൽ നിർമ്മിച്ച് വിൽപ്പന നടത്തി വന്നിരുന്ന വ്യവസായി പിടിയിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. അഗർവാൾ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനായ അജയ് അഗർവാൾ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഒരു ലിറ്റർ രാസവസ്തു ഉപയോഗിച്ച് ഇയാൾ 500 ലിറ്റർ വ്യാജ പാൽ നിർമിച്ച് വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.വൻതോതിലുളള രാസവസ്തുക്കളുടെ സാന്നിധ്യം പാലിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇയാൾ 20 വർഷത്തോളമായി പാലിൻറെയും പാൽ ഉൽപ്പന്നങ്ങളുടെയും വിൽപ്പനയിലേർപ്പെട്ടിരുന്ന ആളാണെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് സ്ഥാപനത്തിന്റെ ഗോഡൗൺ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അധികൃതർ റെയ്ഡ് ചെയ്തത്. വൻതോതിലുളള രാസവസ്തുക്കളാണ് ഉദ്യോ?ഗസ്ഥർ കണ്ടെത്തിയത്.
അഞ്ച് മില്ലി ലിറ്റർ രാസവസ്തു ഉപയോഗിച്ച് രണ്ട് ലിറ്റർ പാൽ ഉണ്ടാക്കാമെന്നാണ് ഇയാൾ വെളിപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു ലിറ്റർ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റർ പാൽ വരെ കൃത്രിമമായി നിർമിക്കാൻ കഴിയുമത്രെ
രാസവസ്തു കൂട്ടിക്കലർത്തി പാൽ നിർമിക്കുന്നതിൻറെ ദൃശ്യങ്ങൾ അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പാലിൻറെ മണം ലഭിക്കാൻ ഫ്ലേവറിങ് ഏജൻറുകളാണ് ഉപയോഗിക്കുന്നത്. ഇയാളുടെ സ്ഥാപനത്തിൽ നിന്ന് കൃത്രിമ മധുരപദാർഥങ്ങളും വൻതോതിൽ പിടിച്ചെടുത്തിട്ടുണ്ട്. കാസ്റ്റിക് പൊട്ടാഷ്, വേ പൗഡർ, സോർബിറ്റോൾ, മിൽക്ക് പെർമിയേറ്റ് പൗഡർ, സോയ ഫാറ്റ് തുടങ്ങിയവയാണ് ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ പകുതി ഉത്പന്നങ്ങളും രണ്ട് വർഷം മുമ്പേ കാലാവധി കഴിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്
Discussion about this post