കട്ടിയുള്ള ബ്ലാങ്കറ്റുകള്‍വിപണിയിലെ ആകര്‍ഷക വസ്തുക്കളാണ്. പല നിറത്തില്‍ പലതരത്തിലുള്ള മെറ്റീരിയലുകള്‍ ഉദാഹരണത്തിന് മുത്തുകളും പ്രത്യേകതരം കോട്ടണ്‍ ബോളുകള്‍ എന്നിവ നിറച്ചവ വരെ ഇന്ന് ലഭ്യമാണ്. തണുപ്പുള്ള രാജ്യങ്ങളിലാണ് ഇവയുടെ ഉപയോഗം കൂടുതലെങ്കിലും ചൂടിലും തണുപ്പിലും ഉപയോഗിക്കാവുന്നവയും ഇപ്പോള്‍ ലഭ്യമാണ്. എന്താണ് ഇവ നല്‍കുന്ന പ്രയോജനങ്ങളെന്ന് നോക്കാം.
ഇത്തരം ബ്ലാങ്കറ്റുകള്‍ ശരീരത്തില്‍ മൃദുവായ ഒരു മര്‍ദ്ദം ഏല്‍പ്പിക്കുന്നു ഓക്സിടോസിന്‍ എന്നറിയപ്പെടുന്ന ലവ് ഹോര്‍മോണിനെ പുറത്തുവിടാന്‍ ഈ അധിക സമ്മര്‍ദ്ദം തലച്ചോറിനെ പ്രേരിപ്പിക്കുന്നു ഇത് ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു.
ഉറക്കമില്ലായ്മയുള്ള 120 ആളുകളില്‍ നടത്തിയ പഠനത്തില്‍, ഭാരം കുറഞ്ഞ പുതപ്പുകളെ അപേക്ഷിച്ച് അവര്‍ക്ക് നന്നായി ഉറങ്ങാന്‍ കഴിയുമെന്ന് കണ്ടെത്തി. ഓട്ടിസം ബാധിച്ച 67 കുട്ടികളില്‍ നടത്തിയ മറ്റൊരു പഠനത്തില്‍, തൂക്കമുള്ള പുതപ്പ് അവരുടെ ഉറക്കത്തെ ഒട്ടും ബാധിക്കുന്നില്ലെന്ന് കണ്ടെത്തി ഈ കുട്ടികളും അവരുടെ മാതാപിതാക്കളും സാധാരണ പുതപ്പിനെക്കാള്‍ അത് ഇഷ്ടപ്പെടുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇത്തരം ഭാരമുള്ള പുതപ്പുകള്‍ ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ശുപാര്‍ശ ചെയ്യുന്നില്ല, കാരണം അവ കുട്ടികളുടെ ചലനത്തെയും ശ്വസനത്തെയും തടസ്സപ്പെടുത്തും.
സ്ലീപ് അപ്നിയ, ഉറക്കവുമായി ബന്ധപ്പെട്ട തകരാറുകള്‍ അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുള്ള ആളുകള്‍ ഇത്തരം ബ്ലാങ്കറ്റ് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
ചൂടുള്ള മാസങ്ങളില്‍ ചില ബ്ലാങ്കറ്റുകള്‍ നിമിത്തം ഉറക്കം തടസ്സപ്പെട്ടേക്കാം
ഗുണനിലവാരമുള്ള വെയ്റ്റഡ് ബ്ലാങ്കറ്റുകള്‍ക്ക് വില അല്‍പ്പം കൂടുതലാണ് വലുപ്പം, ഭാരം, മെറ്റീരിയല്‍ എന്നിവയെ ആശ്രയിച്ച് 50 ഡോളര്‍ മുതല്‍ 300 ഡോളര്‍ വരെ വ്യത്യാസപ്പെടാം.









Discussion about this post