ഒരു ഹമ്പാക്ക് തിമിംഗലം ലോകറെക്കോര്‍ഡ് സൃഷ്ടിച്ച കഥയാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിക്കുന്നത്. ഇണയെ കണ്ടെത്താന്‍ തിമിംഗലം നടത്തിയത് ആര്‍ക്കും ചിന്തിക്കാന്‍ പോലുമാവാത്ത മാരത്തോണ്‍ യാത്രയാണ്
2013 ജൂലൈയില്‍ തെക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് കൊളംബിയയുടെ തീരത്ത് നിന്ന് പുറപ്പെട്ട ഇവന്‍ 2022-ല്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരത്ത് ടാന്‍സാനിയയിലെ സാന്‍സിബാറിലാണ് യാത്ര നിര്‍ത്തിയത്. അതായത് ഏകദേശം 13,000 കിലോമീറ്ററിന് മുകളില്‍ സഞ്ചരിച്ചാണ് അവിടെയെത്തിയതെന്നോര്‍ക്കണം.
ശൈത്യകാലത്ത് ധ്രുവങ്ങളിലേക്ക് 8000 കിലോമീറ്റര്‍ വരെ വാര്‍ഷിക യാത്രകള്‍ നടത്തുന്ന ദേശാടന ജീവികളാണ്് ഹമ്പ്ബാക്കുകള്‍ എന്നിരുന്നാലും, അവര്‍ സാധാരണയായി എല്ലാ വര്‍ഷവും ഒരേ വഴികള്‍ പിന്തുടരുകയും അതായത് കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള യാത്ര വളരെ അപൂര്‍വമായി കണക്കാക്കപ്പെടുന്നു.
എന്തുകൊണ്ടാണ് ഇത്രയും ദൂരം താണ്ടി പുതിയ ആവാസ വ്യവസ്ഥയിലേക്ക് ഇണയെത്തേടി ഈ ആണ്‍ തിമിംഗലം യാത്രതിരിച്ചത് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ഇത് പരിസ്ഥിതിയിലെ മാറ്റങ്ങള്‍ മൂലമോ ഭക്ഷണ സ്രോതസ്സുകള്‍ മാറ്റുന്നതിനോ പുതിയ ഇണചേരല്‍ തന്ത്രങ്ങള്‍ പരീക്ഷിക്കുന്നതിനോ ആയിരിക്കാമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.
ആഗോള പാരിസ്ഥിതിക മാറ്റങ്ങളോടുള്ള പൊരുത്തപ്പെടുത്തലാണോ എന്നും കണക്കാക്കേണ്ടിയിരിക്കുന്നു എന്നാണ് അവരുടെ അഭിപ്രായം.
Discussion about this post