പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് കപൂർ കുടുംബം. രാജ് കപൂറിന്റെ 100ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ആർകെ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കാനാണ് കപൂർ കുടുംബം മോദിയുടെ ഔദ്യോഗിക വസതിയിലെത്തിയത്.
കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ആലിയ ഭട്ട്, രൺബീർ കപൂർ, കരീന കപൂർ, സെയ്ഫ് അലി ഖാൻ, കരിഷ്മ കപൂർ, റിദ്ദിമ കപൂർ സാഹ്നി, ആദർ ജെയിൻ, അർമാൻ ജെയിൻ, നീതു സിംഗ് എന്നിവർ പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്നത് ഫോട്ടോയിൽ കാണാം. ഇതിന് പുറമേ പ്രധാനമന്ത്രിയെ കണ്ട നിമിഷങ്ങൾ കരീന കപൂർ കരിഷ്മ കപൂർ എന്നിവർ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.
കൂടാതെ മകൾക്കായി ഒരു ഓട്ടോഗ്രാഫും കരീന മോദിയിൽ നിന്ന് വാങ്ങുന്ന ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്.
വിടപറഞ്ഞ അതുല്യ കലാകാരൻ രാജ് കപൂറിന്റെ നൂറാം ജന്മവാർഷികം ഡിസംബർ 14ന് ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തെ ആദരിക്കുന്നതിന് വേണ്ടിയാണ് ചലച്ചിത്ര മേള (RK Film Festival) സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയ്ക്ക് രാജ് കപൂർ നൽകിയ അതുല്യ സംഭാവനകളെ ഓർമിക്കുന്നതിന് വേണ്ടി കൂടിയാണ് കപൂർ കുടുംബം RK ഫിലിം ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
‘ശ്രീ മോദി ജി, ഇത്തരമൊരു പ്രത്യേക ഉച്ചയ്ക്ക് നന്ദി. ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിൽ നിങ്ങളുടെ ഊഷ്മളതയും പിന്തുണയ്ക്കും ഒരുപാട് നന്ദി എന്ന് ഒരു സെൽഫി പങ്കിട്ടുകൊണ്ട് നീതു കപൂർ കുറിച്ചു.
Discussion about this post