സാധാരണയായി മുഖത്തുണ്ടായി വരുന്ന ചെറിയ കുരുക്കളെ മുഖക്കുരുവെന്ന് കരുതി അവഗണിക്കുന്നവരാണ് നമ്മളെല്ലാം. ഓസ്ട്രേലിയന്‍ സ്വദേശിയായ റെയ്ച്ചല്‍ ഒലീവിയ എന്ന 32കാരി തന്റെ നെറ്റിയില്‍ പ്രത്യക്ഷപ്പെട്ട കുരുവിനെയും അങ്ങനെയാണ് കരുതിയത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് ഒരുതരം സ്‌കിന്‍ ക്യാന്‍സര്‍ ആണെന്ന് റെയ്ച്ചല്‍ തിരിച്ചറിഞ്ഞത്.
വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഈ കുരുവിന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാറ്റമൊന്നുമുണ്ടായില്ല. പിന്നീടുള്ള പരിശോധനയിലാണ് ബാസല്‍ സെല്‍ കാര്‍സിനോമ (ബിസിസി) ആണ് ഇതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതെന്ന് റെയ്ച്ചല്‍ പറഞ്ഞു.
മുഖക്കുരു പൊട്ടിച്ചുകളഞ്ഞപ്പോഴുണ്ടായ പാട് മാത്രമാണ് പേടിക്കാനില്ലെന്നും അധികം വൈകാതെ ഈ മുറിവ് ഉണങ്ങുമെന്നും റെയ്ച്ചലിനെ പരിശോധിച്ച ചില ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖക്കുരുവിന്റെ സ്ഥാനത്തുള്ള മുറിവ് ഉണങ്ങിയില്ല. പിന്നാലെ ബയോപ്സി പരിശോധന നടത്തിയതിലൂടെയാണ് റെയ്ച്ചലിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്.
സ്‌കിന്‍ ക്യാന്‍സറിന്റെ സാധാരണ രൂപങ്ങളിലൊന്നായ ബാസല്‍ സെല്‍ കാര്‍സിനോമ അഥവാ ബിസിസിയായിരുന്നു ഇത് . മെലനോമ പോലെ അപകടകാരിയല്ലെങ്കിലും കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ ബിസിസി മൂലം നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാകും.
ഇപ്പോള്‍ തന്റെ രോഗവിവരവും ചികിത്സ സംബന്ധിച്ച കാര്യങ്ങളും എല്ലാവരിലേക്കും എത്തിക്കാനാണ് റെയ്ച്ചല്‍ ശ്രമിക്കുന്നത്. ഇവരുടെ വേറിട്ട അനുഭവം വായിച്ചറിഞ്ഞ പലരും ചര്‍മ്മരോഗ വിദഗ്ധരെ കാണാന്‍ തയ്യാറായി. അവരില്‍ പലരും തങ്ങളുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
Discussion about this post