കോട്ടയം : വാഹനത്തിന്റെ വായ്പ അടച്ചു തീർത്തിട്ടും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകാൻ തയ്യാറാവാതിരുന്ന ധനകാര്യസ്ഥാപനത്തിനെതിരെ നടപടി. എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ബാങ്ക് എന്ന സ്ഥാപനത്തിനെതിരെയാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നടപടി എടുത്തിട്ടുള്ളത്. ധനകാര്യ സ്ഥാപനം ഉപഭോക്താവിന് 27000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചിട്ടുള്ളത്.
എറണാകുളം ചേലാട് സ്വദേശിയായ കെ ജെ ഫിലിപ്പ് നൽകിയ ഹർജിയിലാണ് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നടപടി സ്വീകരിച്ചത്. കോട്ടയം കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ബാങ്കിനെതിരെ ആയിരുന്നു പരാതി ഉയർന്നിരുന്നത്.
വാഹനത്തിന്റെ വായ്പാ തുക മുഴുവനായി അടച്ചു കഴിഞ്ഞിട്ടും ബാങ്ക് എൻഒസി നൽകിയില്ല എന്ന് പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചു. വാഹന വായ്പയുടെ ജാമ്യക്കാരൻ ആയിരുന്ന ഒരാളുടെ പേരിൽ തിരിച്ചടവ് മുടങ്ങിയ മറ്റൊരു വായ്പ ഉള്ളതിനാലാണ് ബാങ്ക് എൻഒസി നൽകാൻ തയ്യാറാവാതിരുന്നത് എന്നും പരാതിയിൽ സൂചിപ്പിക്കുന്നു. എന്നാൽ പരാതിക്കാരൻ ജാമ്യക്കാരന്റെ വായ്പയിൽ കക്ഷി അല്ലാത്തതിനാൽ തിരിച്ചടവ് മുടങ്ങിയതിൽ ബാധ്യസ്ഥൻ ആകില്ല എന്നായിരുന്നു ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ വിധി.
Discussion about this post