ഡല്‍ഹി: രാജ്യത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ വച്ചു. ഈ വര്‍ഷം 7.4 ശതമാനംസാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് 8% മുതല്‍ 10% വരെ ഉയരുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
2013 അവസാനം മുതല്‍ പണപ്പെരുപ്പ നിരക്കില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്.പണപ്പെരുപ്പനിരക്ക് 3.4 ശതമാനമായാണ് കുറഞ്ഞത്. ഇത് കഴിഞ്ഞ വര്‍ഷം ആറു ശതമാനമായിരുന്നു. ഈ പ്രവണത തുടരും. റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന 0.51.0 ശതമാനത്തില്‍ നിന്നും താഴെയെത്തുമെന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്. സാമ്പത്തിക നയങ്ങളും വളര്‍ച്ചാ നിരക്ക് ഉയരാന്‍ സഹായിച്ചു. സാമ്പത്തിക സുസ്ഥിരതയ്ക്കും വരുമാനം വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. ധനകാര്യ ഫെഡറലിസം വിഭാവനം ചെയ്യുന്നതായിരിക്കും പതിനാലാം ധനകാര്യ കമ്മിഷന്‍.
സബ്‌സിഡി വിതരണം ശരിയായ രീതിയിലല്ല നടക്കുന്നത്. സബ്‌സിഡി പാവപ്പെട്ടവരുടെ ജീവിത നിലവാരത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. സബ്‌സിഡിയുടെ ഗുണം അനുഭവിക്കുന്നത് സമ്പന്നരാണ്. മണ്ണെണ്ണ, പാചക വാതകം തുടങ്ങിയവയുടെ സബ്‌സിഡി വെട്ടിക്കുറയ്ക്കണം. മണ്ണെണ്ണ സബ്‌സിഡിയില്‍ 10, 000 കോടിയുടെ ചോര്‍ച്ചയെന്ന് സര്‍വ്വേയില്‍ പറയുന്നു.
ഭക്ഷ്യ സബ്‌സിഡി കഴിഞ്ഞ വര്‍ഷത്തേക്കാന്‍ 20% വര്‍ധിച്ച് 1.07 ലക്ഷം കോടിയായി.നടപ്പു സാമ്പത്തിക വര്‍ഷം ഭക്ഷ്യധാന്യ ഉത്പാദനം 257.07 മില്യണ്‍ ടണ്ണാണ്. ധനകമ്മി കുറയ്ക്കുന്നതിന് ചെലവു നിയന്ത്രണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. സ്വകാര്യ നിക്ഷേപത്തിന് സ്വാഗതം ചെയ്യും. റെയില്‍വേയിലെ നിക്ഷേപം ഇന്ത്യന്‍ നിര്‍മ്മാണ മേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യ ഒരു യഥാര്‍ഥ്യമാകുന്നതിന് സഹായിക്കും.
തൊഴില്‍, ഭൂ നിയമങ്ങളിലുള്ള പരിഷ്‌കാരം വാണിജ്യ മേഖലയിലെ ചെലവ് കുറയ്ക്കും. സേവന, നിര്‍മ്മാണ മേഖലകള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക നിര്‍ണായകമാണ്. ണ്‍സവന മേഖലയില്‍ 10.6 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. സേവന മേഖലയില്‍ വിവര സാങ്കേതിക മികവും പ്രയോജനപ്പെടുത്തണം.
കാര്‍ഷിക മേഖലയില്‍ 4.4 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാര്‍ഷിക ഉത്പാദം വര്‍ധിപ്പിക്കണം. പൊതുമേഖലയിലെ ഓഹരി വിറ്റഴിച്ച വരുമാനം കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post