ഒട്ടാവ: ഖാലിസ്ഥാനി പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർക്ക് ഇന്ത്യൻ കോൺസുലർ ഉദ്യോഗസ്ഥർ വിസ നിഷേധിക്കുന്നതായി റിപ്പോർട്ട് ചെയ്ത് കനേഡിയൻ മാദ്ധ്യമം. കാനഡയിലെ പ്രമുഖ മാദ്ധ്യമം ആയ ഗ്ലോബൽ ന്യൂസ് ആണ്, വിവിധ സിഖ് കാനഡക്കാരെ അഭിമുഖം ചെയ്തു കൊണ്ടുള്ള വാർത്ത പുറത്ത് വിട്ടത്.
കുടുംബത്തെ സന്ദർശിക്കുന്നതിനും രാജ്യത്തെ മറ്റ് ജോലികൾക്കുമായി ഇന്ത്യൻ വിസ തേടുന്ന സിഖ് കനേഡിയൻമാരുടെ പ്രതികരണങ്ങളാണ് ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് രേഖപ്പെടുത്തിയത്. വിഘടനവാദത്തെ പിന്തുണയ്ക്കുന്നതിനെ അപലപിക്കുകയും ഇന്ത്യയോട് കൂറ് പുലർത്തുകയും ചെയ്തില്ലെങ്കിൽ കോൺസുലർ ഉദ്യോഗസ്ഥർ തങ്ങൾക്ക് വിസ അനുവദിക്കില്ലെന്ന് അഭിമുഖത്തിൽ പങ്കെടുത്തവർ പറഞ്ഞു.
തന്റെ മുത്തച്ഛനെ കാണാൻ ഇന്ത്യയിലേക്ക് പോകാനിരുന്ന തനിക്ക് വിഷ നിഷേധിച്ച കാര്യമാണ് കനേഡിയൻ സിഖുകാരനായ ബിക്രംജിത് സിംഗ് സന്ധർ ഗ്ലോബൽ ന്യൂസിനോട് പറഞ്ഞത്. സറേയിലെ ഗുരുനാനാക് ക്ഷേത്രത്തിൽ നടത്തിയ ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ കാരണമാണ് തനിക്ക് വിസ നിഷേധിച്ചതെന്നാണ് ബിക്രംജിത് വ്യക്തമാക്കിയത്. തൻ്റെ വിസയും ഇതേ രീതിയിൽ നിരസിക്കപ്പെട്ടുവെന്ന മറ്റൊരു സിഖ് പൗരൻ സന്ദറിൻ്റെ കഥ ശരിവച്ചു.
അതെ സമയം ഇന്ത്യൻ ഗവൺമെന്റിനെ ന്യായീകരിച്ചു കൊണ്ട് മാധ്യമ പ്രവർത്തകനായ ഡാനിയേൽ ബോർഡ്‌മാൻ രംഗത്ത് വന്നു. ചീഞ്ഞ ആപ്പിളുകൾ തങ്ങളുടെ രാജ്യത്തേക്ക് കടക്കരുത് എന്ന് പറയാൻ ഏതൊരു രാജ്യത്തിനും അവകാശമുണ്ട് എന്ന് പറഞ്ഞ ബോർഡ്‌മാൻ. ഏതെങ്കിലും വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അല്പം പരിശോധന നടത്തുന്നത് നല്ലതാണെന്നും വ്യക്തമാക്കി.
Discussion about this post