കോഴിക്കോട് : സമസ്തയുടെ മുശാവറ യോഗത്തിലും തമ്മിലടി. ഉമർ ഫൈസി മുക്കം അധിക്ഷേപിച്ചതിനെ തുടർന്ന് ജിഫ്രി മുത്തുകോയ തങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. അധ്യക്ഷൻ ഇറങ്ങിപ്പോയതിന് പിന്നാലെ ഉപാധ്യക്ഷൻ മുശാവറ യോഗം പിരിച്ചുവിട്ടു.
സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനാണ് ഉമർ ഫൈസി മുക്കം. ഇന്ന് നടന്ന മുശാവറ യോഗത്തിൽ ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട പരാതികൾ ചർച്ചചെയ്യാൻ ഒരുങ്ങുന്നതിനിടയിൽ ആയിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചർച്ചയ്ക്ക് മുൻപായി ഉമർ ഫൈസി മുക്കം ഈ ചർച്ചയിൽ നിന്നും മാറി നിൽക്കണമെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ തങ്ങളുടെ ആവശ്യം ഉമർ ഫൈസി മുക്കം അംഗീകരിച്ചില്ല. ഇതിന്റെ പേരിൽ യോഗത്തിൽ തർക്കം ഉണ്ടാവുകയായിരുന്നു. തർക്കത്തിനിടയിൽ ഉമർ ഫൈസി മുക്കം കള്ളന്മാർ എന്ന് വിളിച്ച് അധിക്ഷേപിച്ചതിൽ കുപിതനായാണ് ജിഫ്രി മുത്തുകോയ തങ്ങൾ മുശാവറ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്.
Discussion about this post