1996ൽ, ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും ഇന്നും മരിക്കാത്ത പ്രവചനമാണ് ബൾഗേറിയൻ യോ ബാബ വാൻകയുടേത്. 28 വർഷങ്ങൾക്ക് മുമ്പാണ് മരിച്ചത് എങ്കിലും ബാബ വാൻകയുടെ പ്രവചനങ്ങൾക്ക് ഇന്ന ആരാധകരും വിശ്വാസികളുമുണ്ട്. ഇപ്പോഴിതാ സിറിയയെ കുറിച്ച് വാൻക നടത്തിയ ഒരു പ്രവചനമാണ് ചർച്ചയാകുന്നത്.
അതാണ് ബാഷർ അൽ അസദിന്റെ ഭരണത്തിന് സംഭവിച്ച പതനം. സിറിയയുടെ പതനത്തിന് ശേഷം ലോകം ഭയക്കാനിരിക്കുന്ന നിരവധി കാര്യങ്ങൾ സംഭവിക്കാനിരിക്കുന്നുവെന്നാണ് വാൻക പ്രവചിച്ചിട്ടുള്ളത്. ലോകത്തിന്റെ കിഴക്കും പടിഞ്ഞാറും തമ്മിൽ യുദ്ധം ആരംഭിക്കുമെന്നാണ് അവർ നടത്തിയ ഒരു പ്രവചനം. കിഴക്കൻ മേഖല സംഘർഷ ഭരിതമായ മൂന്നാം ലോക യുദ്ധത്തിലേക്ക് നീങ്ങുമെന്ന് വാൻക പ്രവചിച്ചിട്ടുണ്ട്. യുദ്ധത്തിന് ഒടുവിൽ പടിഞ്ഞാറൻ രാജ്യങ്ങളുടെ പതനവും സംഭവിക്കുമെന്നും അവർ പറഞ്ഞിട്ടുണ്ട്.
ലോകത്തിൻ്റെ വിവിധ മേഖലകളിൽ സംഘർഷം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മൂന്നാം ലോക മഹായുദ്ധത്തിന് സമാനമായ സ്ഥിതിവിശേഷമുണ്ടാകുമെന്ന വാൻകയുടെ പ്രവചനം ചർച്ചയാകുന്നത്.
വാൻക പലപ്പോഴായി പ്രവചിച്ച കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിച്ചിരുന്നതായിട്ടാണ് അനുയായികൾ പറയുന്നത്. 51-ാം നൂറ്റാണ്ടു വരെയുളള കാര്യങ്ങൾ ആണ് വാൻക പ്രവചിച്ചിട്ടുള്ളതെന്ന് അവർ അവകാശപ്പെടുന്നു. ഇതാണ് ഓരോ വർഷവും വാൻകയുടെ പ്രവചനങ്ങളായി പുറത്തുവരാറുള്ളത്.
5079ൽ നടക്കാനിരിക്കുന്ന സംഭവത്തെ കുറിച്ചാണ് വാൻകയുടെ അവസാന പ്രവചനം. ഇതോടെ ലോകം അവസാനിക്കുമെന്നാണ് വാൻകയുടെ അനുയായികൾ കരുതുന്നത്.
Discussion about this post