ന്യൂഡൽഹി: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഡി.ഗുകേഷിന് കിരീടം. ചൈനയുടെ ഡിംഗ് ലിറനെ 14 ാം മത്സരത്തിൽ തോൽപ്പിച്ച് ഏഴരപോയിന്റുമായാണ് ഗുകേഷിന്റെ വിജയം. വിശ്വനാഥൻ ആനന്ദിന് ശേഷം മറ്റൊരു ഇന്ത്യക്കാരൻ ആദ്യമായാണ് ചെസിൽ കിരീടം നേടുന്നത്. ലോകകിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഗുകേഷ്. 18 വയസാണ് പ്രായം. സിംഗപ്പൂരിലെ സെന്റോ,്‌യിലായിരുന്നു മത്സരം നടന്നത്.
കറുത്ത കരുനീക്കിയാണ് ഗുകേഷ് വിജയത്തിലെത്തിയത്. ഡിംഗ് ലിറന് വെള്ളക്കരുവിന്റെ ആനുകൂല്യം ലഭിച്ചിട്ടുകൂടി ഗുകേഷ് പൊരുതി ജയിക്കുകയായിരുന്നു. അവസാനമത്സരത്തിന് മുൻപ് രണ്ട് വീതം ജയങ്ങളാണ് ഇരു താരങ്ങളും സ്വന്തമാക്കിയത്. ബാക്കി 9 മത്സരങ്ങൾ സമനിലയിൽ കലാശിക്കുയായിരുന്നു.
ഇന്നലത്തെ മത്സരത്തിൽ 69 നീക്കങ്ങൾക്ക് ശേഷമാണ് ഗുകേഷിനെ ഡിംഗ് ലിറൻ സമനിലയിൽ തളച്ചത്. വെള്ളക്കരുക്കളുമായി കളിച്ച ഡി ഗുകേഷ് വിജയത്തിന് അടുത്തെത്തിയ ശേഷമാണ് സമനില വഴങ്ങിയത്. ചാമ്പ്യൻഷിപ്പിൽ വെള്ളക്കരുക്കളുമായി ഗുകേഷിൻറെ അവസാന മത്സരമായിരുന്നു ഇന്നലത്തേത്.
Discussion about this post